ADVERTISEMENT

കൂർത്ത നഖങ്ങളിൽ കൊരുത്ത മത്സ്യവുമായി കടൽത്തീരത്തു കൂടി പറക്കുന്ന പക്ഷിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. യുഎസിലെ മിർട്ടിൽ ബീച്ചിലാണ് സംഭവം നടന്നത്. ബീച്ചിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു പക്ഷിയുടെ പ്രകടനം. കൂർത്ത നഖങ്ങളിൽ കൊരുത്ത മത്സ്യവുമായി പക്ഷി കടൽത്തീരത്തിനു മുകളിലൂടെ പറക്കുകയായിരുന്നു. പക്ഷിയുടെ പിടിയുള്ള മത്സ്യം പലപ്പോഴും പിടയ്ക്കുന്നതും കാണാമായിരുന്നു.

ആഷ്‌ലെ വൈറ്റ് ആണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഈ വി‍ഡിയോ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ചതോടെയാണ് ജനശ്രദ്ധ നേടിയത്. പരുന്താണോ മറ്റേതെങ്കിലും വലിയ ഇനം കടൽപ്പക്ഷിയാണോ മത്സ്യവുമായി പറന്നതെന്ന കാര്യം കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. ലേഡി ഫിഷ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്നും അതല്ല സ്രാവ് തന്നെയാണിതെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. 

ട്രാക്കിങ് ഷാർക്ക് എന്ന ട്വിറ്റർ പേജിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ ഇത് അതു പക്ഷിയാണെന്നും അതിന്റെ പിടിയിലുള്ളത് സ്രാവ് തന്നെയാണോ എന്നതും എന്ന ചോദ്യവുമായാണ് ട്വിറ്റർ പേജിൽ ഇവർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 27 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Is That Bird Holding A Shark? Viral Video Leaves Internet Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com