കുളത്തിൽ നിന്ന് ഒരേ സമയം വെള്ളം കുടിക്കുന്ന പുള്ളിപ്പുലിയും നീൽഗായിയും; അപൂർവ ദൃശ്യം!

A leopard and a nilagai drinking water from a same pond at a time
SHARE

പുള്ളിപ്പുലിക്ക് ഏറെ പ്രിയപ്പെട്ട ഇരകളിലൊന്നാണ് നീൽഗായ്. മാൻ വർഗത്തിൽ പെട്ട ജീവിയാണിത്. ഇങ്ങനെയുള്ള പുള്ളിപ്പുലിയും നീൽഗായിയും കുളത്തിൽ നിന്ന് ഒരേസമയം വെള്ളം കുടിക്കുന്ന ദൃശ്യമാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്. ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രാജസ്ഥാനിലെ ജയ്പൂരിലുള്ള ഝലാന ദേശീയ പാർക്കിൽ നിന്നും പകർത്തിയതാണ് ഈ അപൂർവ ദൃശ്യം. കുളത്തിന്റെ കരയിൽ കിടന്നാണ് പുള്ളിപ്പുലി വെള്ളം കുടിക്കുന്നത്. ഇടയ്ക്ക് സമീപത്ത് നിന്ന് വെള്ളം കുടിക്കുന്ന നീല്‍ഗായിയെ നോക്കുന്നുമുണ്ട്. പുള്ളിപ്പുലി ഗൗനിക്കാതെയാണ് നീൽഗായി അവിടെ നിന്നു വെള്ളം കുടിച്ചത്.

ഇത്രയും അടുത്ത് ഇരയെ കിട്ടിയിട്ട് ആക്രമിക്കാത്ത പുള്ളിപ്പുലിയും, ശത്രുവിനെ കണ്ടിട്ടും ഭയപ്പെടാതെ വെള്ളം കുടിക്കുന്ന നീൽഗായിയും കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. സമാധാനത്തോടെ ഒരേ കുളത്തിൽ നിന്ന് വെള്ളം കുടിക്കുന്ന മൃഗങ്ങളുടെ അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത് സഞ്ജയ് ബ്രക്തയാണ്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അവിശ്വസനീയം എന്നാണ് പലരും ഈ ദൃശ്യത്തെ വിശേഷിപ്പിച്ചത്.

English Summary: A leopard and a nilagai drinking water from a same pond at a time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA