റോഡിനു നടുവിൽ കാട്ടുകൊമ്പന്റെ ഉച്ചമയക്കം; അമ്പരന്ന് കാഴ്ചക്കാർ, അപൂർവ ദൃശ്യം!

Elephant Takes Its Afternoon Nap In Middle Of The Road
SHARE

സാധാരണയായി ആനകൾ അങ്ങനെ കിടന്നുറങ്ങാറില്ല. നിന്നു കൊണ്ടാണ് ആനകളുടെ ഉറക്കം. എന്നാൽ നടു റോഡിൽ കിടന്നു മയങ്ങിയ കാട്ടുകൊമ്പന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തായ്‌ലൻഡിലെ നഖോൺ രാട്ചാസിമായിൽ നിന്നു പകർത്തിയതാണ് ദൃശ്യം. നജാ തോങ് എന്ന കാട്ടുകൊമ്പനാണ് റോഡിൽ കിടന്നുറങ്ങിയത്.

നടാവട് പാട്സങ്സിങ് എന്ന ഡ്രൈവറാണ് നടുറോഡിൽ കിടന്നുറങ്ങുന്ന കൊമ്പന്റെ ദൃശ്യങ്ങൾ വാഹനത്തിലിരുന്നു പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 31 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ആന ഉറക്കം വിട്ട് ചാടിയെഴുന്നേൽക്കുന്നത് കാണാം. 20 മിനിട്ടോളം ആന റോ‍‍‍ഡിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതരും വ്യക്തമാക്കി.

ആന ഉറങ്ങുകയായതിനാൽ അവിടെയെത്തിയ വാഹനങ്ങളെല്ലാം ഉറക്കം തടസ്സപ്പെടുത്താതെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആന ഉറക്കം വിട്ട് എഴുന്നേൽക്കുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന കാറിന്റെ ഡ്രൈവർ വാഹനം പെട്ടെന്നു പിന്നോട്ടെടുത്തു. ഉറക്കം മുറിഞ്ഞെങ്കിലും ആന ആക്രമണത്തിനൊന്നും മുതിരാതെ മെല്ലെ പിന്നോട്ടു മാറി കാട്ടിലേക്ക് നടന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Elephant Takes Its Afternoon Nap In Middle Of The Road

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA