ADVERTISEMENT

കുരങ്ങൻമാരുടെ വിക‍ൃതി അസഹനീയമാണ്. അടങ്ങിയിരിക്കാനൊന്നും കുരങ്ങൻമാരെ കിട്ടില്ല. അത്തരമൊരു പഴയ വിഡിയൊ ദൃശ്യമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വീണ്ടും വി‍ഡിയോ ശ്രദ്ധയാകർഷിച്ചത്.

കാടിനുള്ളിൽ മരത്തണലിൽ വിശ്രമിക്കുകയായിരുന്ന രണ്ട് കടുവ കുട്ടികളെ ശല്യം ചെയ്യുന്ന ഗിബ്ബൺ കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. മരത്തിന്റെ മുകളിൽ നിന്നും താഴേക്ക് വന്ന് കടുവക്കുഞ്ഞിന്റെ ചെവിയിലും വാലിലുമൊക്കെ കുരങ്ങൻ പിടിച്ചുവലിക്കുന്നുണ്ട്. ഒരു കടുവക്കുട്ടി ശല്യം സഹിക്കാനാകാതെ ഗിബ്ബൺ കുരങ്ങന്റെ പിന്നാലെ പോകുമ്പോൾ കുരങ്ങൻ മരത്തിനു മുകളിലേക്ക് വീണ്ടും കയറുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

നീണ്ട കൈകാലുകളാണ് ഗിബ്ബൺ കുരങ്ങൻമാരുടെ പ്രത്യേകത. ഇതുപയോഗിച്ച് അനായാസം മരത്തിന്റെ ശിഖരങ്ങളിൽ തൂങ്ങിയാടാൻ സാധിക്കും. മരങ്ങൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടി കടുവക്കുഞ്ഞുങ്ങളെ ശല്യം ചെയ്യുന്ന കുരങ്ങന്റെ ദൃശ്യം അസമിൽ നിന്നു പകർത്തിയതാണ്. 

English Summary: Gibbon teases tiger cubs in forest. Hilarious old video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com