ADVERTISEMENT

നദീ തീരത്ത് പെരുമ്പാമ്പിനെ ഭക്ഷിക്കുന്ന ഉടുമ്പുകളുടെ ദൃശ്യം കൗതുകമാകുന്നു. റെറ്റിക്യുലേറ്റഡ് പൈതതൺ വിഭാഗത്തിൽ പെട്ട ചത്ത പാമ്പിനെയാണ് ഉടുമ്പുകൾ ഭക്ഷിച്ചത്. സിങ്കപ്പൂരിലെ പൊതോങ് പാസിറിലുള്ള  കല്ലാങ് നദിയുടെ സമീപത്തു നിന്നും പകർത്തിയതാണ് ഈ ദൃശ്യം.

രണ്ട് ഉടുമ്പുകൾ ചേർന്നാണ് ഉടുമ്പിനെ ഭക്ഷിച്ചത്. ഇരു വശത്തു നിന്നുമാണ് ഉടുമ്പുകൾ പാമ്പിനെ ഭക്ഷിച്ചു തുടങ്ങിയത്. ഉടുമ്പുകളുടെ ഈ സ്വഭാവം സാധാരണമാണെന്നും ചത്ത ദീവികളുടെ ശരീരഭാഗങ്ങൾ അവ ഭക്ഷിക്കാറുണ്ടെന്നും എൻപാർക്ക് വ്യക്തമാക്കി. പ്രകൃതിയിലെ അവശിഷ്ടങ്ങൾ വ‍‍ൃത്തിയാക്കുന്ന മൃഗങ്ങളുടെ ഗണത്തിൽ ഉടുമ്പുകളെയും ഉൾപ്പെടുത്താം. ജീവികളുടെ മൃതശരീരങ്ങൾ ഭക്ഷിച്ച് അവയുടെ അഴുകൽ പ്രക്രിയ എളുപ്പത്തിലാക്കുകയാണ് ഇത്തരം ജീവികൾ ചെയ്യുന്നത്.

പൊതുവെ ഉടുമ്പുകൾ അപകകാരികളല്ല.  മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുകയാണ് പതിവ്. പ്രകോപിപ്പിച്ചാൽ മാത്രമേ ഉടുമ്പുകൾ ആക്രമിക്കാറുള്ളൂ. 

English Summary: 2 monitor lizards eat python carcass in Potong Pasir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com