ADVERTISEMENT

ഉടമകളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് നായകൾ. നായകളുടെ യജമാന സ്നേഹത്തിന്റെ നിരവധി വാർത്തകൾ കേട്ടിട്ടുണ്ടെങ്കിവും കാൺപൂരിൽ നിന്നുള്ള ഈ വാർത്ത വേദനിപ്പിക്കുന്നതാണ്. വൃക്കരോഗം മൂർച്ഛിച്ച്  ഉടമ മരിച്ച സങ്കടം താങ്ങാനാകാതെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് താഴേക്കു ചാടി ജീവിതമവസാനിപ്പിച്ച വളർത്തുനായയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കാൺപൂരിലെ മാലിക്പുരത്താണ് കരളലിയിക്കുന്ന സംഭവം നടന്നത്. ഡോക്ടർ ദമ്പതികളായ  അനിതാ രാജിന്റെയും രാജ്കുമാറിന്റെയും  പ്രിയപ്പെട്ട വളർത്തു നായയായിരുന്നു ജയ.  12 വർഷങ്ങൾക്കു മുമ്പാണ് വഴിയരികിൽ പരിക്കേറ്റു പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ജയയെ അനിത വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്

ഏറെ നാളായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഡോ. അനിത, കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നപ്പോഴാണ് വളർത്തുനായ ജയ മരണവിവരം അറിയുന്നത്. മൃതദേഹം കൊണ്ടുവന്ന കൊണ്ടുവന്ന നിമിഷം മുതൽ ജയ നിർത്താതെ മോങ്ങുകയും കുരയ്ക്കുകയുമായിരുന്നു. അതിനു ശേഷം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ നായ കൂട്ടാക്കിയില്ല.

നിർത്താതെ കുരച്ച നായയെ അനിതയുടെ മകൻ തേജസ് അകത്തെ മുറിയിലിട്ട് പൂട്ടിയിരുന്നു. എന്നാൽ അവിടെ നിന്നും എങ്ങനെയോ പുറത്തു കടന്ന നായ ഫ്ലാറ്റിന്റെ മുകളിൽ കയറിപ്പോയി മട്ടുപ്പാവിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയയെ അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അനിതയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്ന കുടുംബക്കാർ വീട്ടുവളപ്പിൽ തന്നെ ജയയുടെ മൃതദേഹവും സംസ്കരിച്ചു. 

English Summary: Loyal dog jumps to death after owner loses battle to kidney disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com