ADVERTISEMENT

പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരത്തിൽ ഇണയും കുഞ്ഞും മരണപ്പെട്ട സങ്കടം താങ്ങാനാകാതെ അവർക്കരികിൽ ഹൃദയവേദനയോടെ  നിൽക്കുന്ന ഒരു കങ്കാരുവിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്‌. കാറിലിടിച്ച് ചത്ത ഇണയുടെ ശരീരത്തിൽ ആൺ കങ്കാരു തലോടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വന്യജീവികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായ വിക്കി ലോയിഡ് സ്മിത്ത്, പാം റോക്സ് എന്നിവരാണ് യാദൃശ്ചികമായി ചിത്രങ്ങൾ പകർത്തിയത്.  അപകടം നടന്നതാണെന്ന് മനസ്സിലാക്കി ഇരുവരും കങ്കാരുവിന്റെ അടുത്തെത്തിയെങ്കിലും പെൺ കങ്കാരു അപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. എന്നാൽ കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കുഞ്ഞും  മരണപ്പെടുകയായിരുന്നു.

ഇണയെ വിളിച്ചുണർത്തുന്ന രീതിയിൽ പലതവണ കങ്കാരു ശരീരത്തിൽ തലോടുന്നതായി  ചിത്രങ്ങളിൽ കാണാം. ഇണയോടു കുഞ്ഞിനോടും കങ്കാരുവിന് എത്രമാത്രം ആത്മബന്ധമുണ്ടെന്ന് മനസ്സിലാക്കിയാണ് ചിത്രം പകർത്തിയതെന്ന് ലോയിഡ് സ്മിത്തും  പാം റോക്‌സണും പറയുന്നു. കങ്കാരുകൾ ഏറെ വൈകാരികത ഉള്ളവയാണെന്നും തന്റെ കുടുംബത്തോട് ഏറെ കരുതൽ അവ പുലർത്താറുണ്ടെന്നും ഓസ്ട്രേലിയൻ സൊസൈറ്റി ഫോർ കങ്കാരുസിന്റെ  പ്രസിഡണ്ടായ നിക്കി സ്റ്റർബി പറയുന്നു.

English Summary: Heartbreaking photo shows sadness in the eyes of a kangaroo grieving over the body of his mate after she was hit by a car with a joey in her pouch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com