31 ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച ‘റൂബിൾ’ ഓർമയായി!

The world's oldest cat has died at an incredible 31 years old
SHARE

ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന പൂച്ച എന്ന റെക്കോർഡ് സൃഷ്ടിച്ച റൂബിൾ ഓർമയായി. 31 വയസ്സായിരുന്നു റൂബിളിന്റെ പ്രായം. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്ക് പരമാവധി ആയുർദൈർഘ്യം 17 വർഷം എന്നാണ് കണക്ക്. പുറത്തു ജീവിക്കുന്നവയ്ക്കാകട്ടെ ഏറിയാൽ അഞ്ച് വർഷം മാത്രമേ ആയുസുണ്ടാവു. എന്നാൽ ഈ കണക്കുകളെല്ലാം കാറ്റിൽ പറത്തിയാണ് 31 വർഷം റൂബിൾ ജീവിച്ചത്. മനുഷ്യരുടെ ആയുർദൈർഘ്യവുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ  150 വയസ്സു വരെ മനുഷ്യൻ ജീവിക്കുന്നതിന് തുല്യമായിരുന്നു റൂബിളിന്റെ പ്രായം.

ഇംഗ്ലണ്ടിലെ എക്സറ്ററിൽ ഉടമയായ മിഷേൽ ഹെറിറ്റേജിനാപ്പമാണ് റൂബിൾ കഴിഞ്ഞിരുന്നത്. 52 കാരിയായ മിഷേലിന്  20-ാം വയസിൽ പിറന്നാൾ സമ്മാനമായാണ് റൂബിളിനെ ലഭിച്ചത്. അന്നുതൊട്ട് ഇക്കാലമത്രയും ഇരുവരും പിരിയാതെ കഴിയുകയായിരുന്നു. മെയ്ൻ കൂൾ ഇനത്തിൽപ്പെട്ട പൂച്ചയായിരുന്നു റൂബിൾ. മുപ്പതാം വയസ്സിൽ ടെക്സസിൽ വച്ച് മരണപ്പെട്ട സ്കൂട്ടർ എന്ന പൂച്ചയുടെ റെക്കോർഡ് 2019 ലാണ് മറികടന്നത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും റൂബിളിനുണ്ടായിരുന്നില്ലെന്ന് മിഷേൽ പറയുന്നു. എന്നാൽ പ്രായമേറി വന്നതോടെ ഏറെ മെലിഞ്ഞു പോയിരുന്നു.  മക്കൾ ഇല്ലാത്തതിനാൽ സ്വന്തം മകനെപ്പോലെ കരുതിയാണ് മിഷേൽ ഇത്രയും കാലം അവനെ പരിചരിച്ചത്. 32 വയസ് തികയും മുമ്പായിരുന്നു റൂബിളിന്റെ വിയോഗം.

അവസാനമായപ്പോഴേക്കും ആഹാരം കഴിക്കാതെ വെള്ളം മാത്രം കഴിച്ചാണ് റൂബിൾ ജീവിച്ചിരുന്നത്. ദിവസവും വീടിനടുത്തുള്ള റോഡ് കടന്ന് അപ്പുറം പോയിരുന്ന പൂച്ച പക്ഷേ ഒരു ദിവസം മടങ്ങി വന്നില്ല. പിന്നീട് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റൂബിളിനെ കൂടാതെ മെഗ് എന്നൊരു പൂച്ചയെയും മിഷേൽ വളർത്തിയിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലാണ് മെഗ് ജീവൻ വെടിഞ്ഞത് .

English Summary: The world's oldest cat has died at an incredible 31 years old

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA