sections
MORE

വെള്ളത്തിൽ കളിച്ചു മതിവരാതെ ആനക്കുട്ടി, പാത്രം കമഴ്ത്തി അമ്മയാന; രസകരമായ ദൃശ്യം!

 Mother Elephant Gets Angry On Its Baby For Playing In Water For Too Long
SHARE

വെള്ളത്തിൽ കളിക്കാൻ ആനക്കുട്ടികൾക്ക് ഏറെയിഷ്ടമാണ്. കുസൃതിക്കാരായ ആനക്കുട്ടികൾ എത്ര നേരം വേണമെങ്കിൽ വെള്ളത്തിലുള്ള കളി തുടരും. എന്നാൽ അമ്മമാർക്ക് കുട്ടികളുടെ കാര്യത്തില്‍ കരുതലേറെയാണ്. അതുകൊണ്ട് തന്നെ അവരുടെ മേൽ എപ്പോഴും ഒരു കണ്ണു കാണും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കുട്ടിയാന കളിച്ചു കൊണ്ടിരുന്ന വെള്ളം നിറച്ച പാത്രം അമ്മയാന തുമ്പിക്കൈകൊണ്ട് വലിച്ചു നീക്കി കമഴ്ത്തിവയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ വെള്ളത്തിൽ കളിക്കുന്നത് മതിയാക്കി കുട്ടിയാന അമ്മയോട് ചേർന്നു നിൽക്കുന്നതും കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Mother Elephant Gets Angry On Its Baby For Playing In Water For Too Long

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA