ADVERTISEMENT

ആനക്കുട്ടികളുടെ വികൃതികൾക്ക് ഒരു പരിധിയുമില്ല. ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ ആനക്കുട്ടികൾക്ക് കഴിയാറില്ല. ആനക്കുട്ടികളുടെ കുസൃതികളുടെ നിരവധി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുന്നിൻ ചരിവിലൂടെ നിരങ്ങിയിറങ്ങുന്ന ആനക്കുട്ടിയുടെയും കാട്ടുവള്ളിയിൽ തൂങ്ങിയാടാൻ ശ്രമിക്കുന്ന ആനക്കുട്ടിയുടെയും വെള്ളം നിറച്ച പാത്രത്തിൽ കളിക്കുന്ന ആനക്കുട്ടിയുടെയുമൊക്കെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്തരത്തിൽ പഴയതും പുതിയതുമായ നിരവധി വിഡിയോകളാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിലൂടെ പങ്കുവച്ചത്.

അതിലൊന്ന് മുളകൾ കൊണ്ടു തീർത്തിരിക്കുന്ന വേലിക്കെട്ടിനുള്ളിൽ നിന്നും സുഹൃത്തിനെ പുറത്തു ചാടാൻ സഹായിക്കുന്ന ആനക്കുട്ടിയുടെ ദൃശ്യമായിരുന്നു. സുഹൃത്തുക്കളെ ആവശ്യമറിഞ്ഞ് സഹായിക്കുകയെന്നത് നല്ല സുഹൃത്തുക്കളുടെ കടമയാണ്. അതുതന്നെയാണ് ഇവിടെയും നടന്നത്. മുളകെട്ടിത്തിരിച്ച വേലിക്കുള്ളിൽ നിന്ന ആനയെ പുറത്തു നിന്ന ആനക്കുട്ടി തുമ്പിക്കൈകൊണ്ട് വലിച്ച് വേലി കടക്കാൻ സഹായിക്കുന്ന ദൃശ്യമായിരുന്നു ഇത്.

മറ്റൊന്ന് സമാധാനത്തോടെ കിടന്നുറങ്ങുന്ന സഹോദരനെ ശല്യം ചെയ്യുന്ന ആനക്കുട്ടിയുടേതായിരുന്നു. മണ്ണിൽ കിടന്നുറങ്ങുകയായിരുന്ന മുതിർന്ന ആനക്കുട്ടിയെ കുഞ്ഞാനക്കുട്ടി പുറത്തു ചാടിക്കയറിയും തൊഴിച്ചും ശല്യം ചെയ്ത് എഴുന്നേൽപ്പിക്കുന്ന ദൃശ്യമായിരുന്നു. സഹികെട്ട മുതിർന്ന ആനക്കുട്ടി ഉറക്കം അവസാനിപ്പിച്ച് എഴുന്നേറ്റു പോകുന്നതും കാണാം. ഇതുപോലൊരു വികൃതിയായ സഹോദരനുണ്ടെങ്കിൽ എങ്ങനെ കിടന്നുറങ്ങും എന്ന അടിക്കുറിപ്പോടെയാണ് സുധാ രമൺ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com