ADVERTISEMENT

അടച്ചിട്ട ബാർബർ ഷോപ്പിനു മുന്നിൽ വരിയായി നിൽക്കുന്ന 4 മലയാടുകളെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ലണ്ടനിലെ വെയ്ൽസിൽ നിന്നുള്ളതാണ്  ചിത്രം. ബാർബർ ഷോപ്പ് തുറന്നാൽ ഊഴമനുസരിച്ച് കയറാം എന്ന ഭാവത്തിലാണ് വരിവരിയായുള്ള അവയുടെ നിൽപ്പ്. 

മലമ്പ്രദേശങ്ങളിൽ ജീവിക്കുന്ന കാശ്മീരി ആടുകളുടെ വർഗത്തിൽ പെട്ടവയാണ് ചിത്രത്തിലുള്ളത്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മലമ്പ്രദേശങ്ങളിൽ  നിന്നും അവ കൂട്ടമായി വെയ്ൽസിലെ വിജനമായ നിരത്തുകളിലെത്തുകയായിരുന്നു. വൈകിട്ട് നടക്കാനിറങ്ങിയ  ബ്രയാൻ ലേൻ എന്ന വ്യക്തിയാണ്  സാമൂഹിക അകലമൊക്കെ പാലിച്ചുകൊണ്ടുള്ള അവയുടെ നിൽപ്പിന്റെ ചിത്രങ്ങൾ പകർത്തിയത്. അടഞ്ഞുകിടക്കുന്ന ബാർബർ ഷോപ്പിന് മുന്നിൽ ഒതുക്കമില്ലാത്ത  രോമങ്ങളുമായി  വരിവരിയായുള്ള അവയുടെ നിൽപ്പിൽ ഏറെ കൗതുകം തോന്നിയാണ് അദ്ദേഹം ചിത്രങ്ങൾ പകർത്തിയത്.

സാധാരണയായി നഗര പ്രദേശത്തിന് പുറത്താണ് അവയെ കണ്ടുവന്നിരുന്നത്. എന്നാൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെ അവ കൂടുതലായി നഗരങ്ങളിലേക്കും എത്തിത്തുടങ്ങി. തെരുവുകളിലെ ചെടികളും മറ്റുമാണ് ഇപ്പോൾ അവയുടെ പ്രധാന ഭക്ഷണം. എന്തായാലും സമൂഹമാധ്യമങ്ങളിൽ ബ്രയാൻ പങ്കുവെച്ച കൗതുകമുണർത്തുന്ന ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

English Summary: Goats spotted outside barbershop during coronavirus lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com