സായി കുതിര അമ്മയായി, മകളുടെ പേര് പൗർണമി!

New born Pony attracts everyone in Paravur
SHARE

സിനിമാ സീരിയൽ താരം പരവൂർ കലയ്ക്കോട് ശ്രീകൃഷ്ണവിലാസത്തിൽ കലേഷിന്റെ വീട്ടിലെ കുതിര പ്രസവം ഏറെ കൗതുകമായിരുന്നു.  ജൂലൈ ആദ്യവാരമാണ് കുതിരക്കുട്ടി ജനിച്ചത്. കലേഷിന്റെ 7 വയസ്സുള്ള സായി എന്ന കുതിരയാണ് പെൺകുഞ്ഞിനു ജന്മം നൽകിയത്. ഇഷ്ടം തോന്നി 5 വർഷം മുൻപ് കോയമ്പത്തൂരിൽ നിന്നാണ് ഒരു ലക്ഷം രൂപയ്ക്ക് കാത്തേവാരി ഇനത്തിൽപ്പെട്ട സായിയെ വാങ്ങിയത്.

ഉത്സവകാലത്ത് ഗജവീരന്മാർക്കൊപ്പം കുതിരയെ കൂടി എഴുന്നള്ളിപ്പിക്കാം എന്ന ആശയത്തെ തുടർന്ന് 10 വർഷം മുൻപാണ് കലേഷ് കുതിരകളെ വാങ്ങിത്തുടങ്ങിയത്. പുതിയിടം ക്ഷേത്രത്തിലെ ഉത്സവത്തിന് ആദ്യമായി എഴുന്നള്ളിച്ചു. കുതിരയെ എഴുന്നള്ളിക്കണമെന്ന ആവശ്യവുമായി മറ്റ് ക്ഷേത്രങ്ങളിൽ നിന്നു കമ്മിറ്റിക്കാർ എത്തി. ഈ ആവശ്യം മുൻനിർത്തി കുതിരകളെ വാങ്ങുകയും വിൽക്കുകയും ചെയ്തു വരുന്നതിനിടെയാണ് 5 വർഷം മുൻപ് സായി ശ്രീകൃഷ്ണവിലാസത്തിൽ എത്തിയത്.

ഗർഭം ധരിച്ച് 11 മാസം കഴിഞ്ഞാണ് കുതിരകൾ പ്രസവിക്കുക. പുലർച്ചെ ഉറക്കം ഉണർന്ന കലേഷ് കാണുന്നത് സായിയുടെ കൂടിനു പുറത്ത് നിൽക്കുന്ന കുതിരക്കുട്ടിയെയായിരുന്നു. പൗർണമി എന്നു പേരിട്ട കുതിരക്കുട്ടിയെ കാണാൻ ഒട്ടേറെപ്പേരാണു വീട്ടിൽ എത്തുന്നത്. മോഹൻലാലിനൊപ്പം ലൂസിഫറിലും മറ്റു നായകൻമാർക്കൊപ്പം സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങളിൽ കലേഷ് അഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA