ദാഹിച്ചുവലഞ്ഞ അണ്ണാൻ വെള്ളം ചോദിച്ചു വാങ്ങി; അപൂർവ ദൃശ്യം കൗതുകമാകുന്നു!

 Thirsty squirrel asking a man for water
SHARE

ദാഹിച്ചു വലഞ്ഞ അണ്ണാൻ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം കൗതുകമാകുന്നു. വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാൻ പിന്നാലെയെത്തിയത്. പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻകാലുകൾ ഉയർത്തിയായയിരുന്നു അണ്ണാൻ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്.

അണ്ണാന്റെ ചെയ്തികൾ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആൾ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകർന്നു നൽകി. പിൻകാലിൽ നിവർന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാൻ പിൻമാറിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ  ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. നിരവധിയാളുകൾ അണ്ണാനു വെള്ളം കൊടുത്ത ആളെ അഭിനന്ദിച്ച് രംഗത്തെത്തി

English Summary:Thirsty squirrel asking a man for water

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA