sections
MORE

പുറത്തിരുന്നു സഞ്ചരിച്ച യുവാവിനെ ഇടിച്ചിട്ടു; ചെമ്മരിയാടിന്റെ പ്രതികാരം, ചിരിപടർത്തുന്ന ദൃശ്യം

Angry Sheep Attacks man
SHARE

കൊടുത്താൽ കൊല്ലത്തും കിട്ടും എന്നോരു ചൊല്ലുണ്ട്. ആ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

വെറുതെ ഒരു തമാശയ്ക്ക് ചെമ്മരിയാടിന്റെ പുറത്തു കയറി സവാരി ചെയ്തയാൾക്ക് തിരികെ ചെമ്മരിയാട് നൽകി സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ചെമ്മരിയാടിന്റെ പുറത്തിരുന്ന് സഞ്ചരിച്ച യുവാവിനെ അയാൾ പുറത്തുനിന്നിറങ്ങി നടക്കാൻ തുടങ്ങിയതും പിന്നിലൂടെയെത്തി ആട് കുത്തി താഴെയിടുകയായിരുന്നു. 

ചെമ്മരിയാടിന്റെ പ്രതികാരമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മറ്റ് ചെമ്മരിയാടുകൾ സംഭവം നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA