ADVERTISEMENT

വനത്തിനുള്ളിൽ കൂടി സഞ്ചരിക്കുന്നതിനിടെ വന്യമൃഗം തൊട്ടടുത്തെത്തിയാൽ എന്തു ചെയ്യും. ആകെ പരിഭ്രാന്തരായതു തന്നെ അല്ലേ. അത്തരം ഒരു ദൃശ്യമാണ് മെക്സിക്കോയിൽ നിന്നും പുറത്തു വരുന്നത്. വനത്തിനുള്ളിലെ നടപ്പാതയിലൂടെ നടന്നു നീങ്ങുകയായിരുന്ന സഞ്ചാരികളുടെ അടുത്തെത്തിയത് ഒരു ഭീമൻ കരടിയാണ്.

മെക്സിക്കോയിലെ ചിപിങ്ക്യു ഇക്കോളജിക്കൽ പാർക്കിലാണ് സംഭവം നടന്നത്. ഒരു പേടിയും കൂടാതെയാണ് കരടി സഞ്ചാരികളുടെ  സമീപമെത്തിയത്. പെട്ടെന്ന് പരിഭ്രാന്തരായെങ്കിലും ഏറെ സംയമനത്തോടെ മനോധൈര്യം കൈവിടാതെയാണ് സഞ്ചാരികൾ പ്രതികരിച്ചത്. ഇരുകാലിൽ ഉയർന്ന് നിന്ന് കരടി ഒരു യുവതിയെ മണത്തുനോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ മൂന്ന് പേരടങ്ങുന്ന സംഘം ഭയം പുറത്തു പ്രകടിപ്പിക്കാതെ ഏറെ ശാന്തമായാണ് പ്രതികരിച്ചത്.

കരടി കാലിൽ ഉയർന്നുപൊങ്ങി തൊട്ടടുത്തു നിന്ന സമയത്ത് വനിത കരടിക്കൊപ്പം സെൽഫിയും പകർത്തി. വീണ്ടും നാല് കാലിൽ നിന്ന കരടി യുവതിയുടെ കാലിൽ തട്ടി നോക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാനെത്തിയതല്ലെന്നു മനസ്സിലാക്കിയാവണം കരടി തിരികെ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കരടി നീങ്ങിയതോടെ മൂവർ സംഘം സ്ഥലത്തു നിന്നും ഓടി മാറുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ യുവതിയുടെ അസാമാന്യ ധൈര്യത്തിനും സാഹചര്യം കൈകാര്യം ചെയ്ത രീതിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

English Summary: Bear sneaks up behind hiker, she takes selfie. People aren’t happy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com