ADVERTISEMENT

വീടിനുള്ളിൽ കയറി വളർത്തുനായയെ കടിച്ചെടുത്തു കൊണ്ടുപോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നൈനിറ്റാളിലെ ടാലിറ്റാൽ സൂ റോഡിനു സമീപമാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകുന്നേരമാണ് ഇവിടെയുള്ള ഒരു വീട്ടിൽ കയറി വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി ഓടിമറഞ്ഞത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ചന്ദൻ സിങ് അധികാരിയുടെ വീട്ടിലാണ് പുള്ളിപ്പുലി കയറി വളർത്തുനായയെ കടിച്ചെടുത്തു കൊണ്ടുപോയത്. പുറത്തേക്കുള്ള വാതിലിനു സമീപം പുലി നിൽക്കുന്നത് ചന്ദൻ സിങിന്റെ മകളായ തപിഷ കണ്ടിരുന്നു. എന്നാൽ എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് തന്നെ പുലി വളർത്തുനായയുമായി കടന്നു കളഞ്ഞു.

15 ദിവസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് ഇവരുടെ നായയെ കൊണ്ടുപോകുന്നത്. ആദ്യത്തെ നായയെ പുലി പിടിച്ചു കൊണ്ടുപോയത് ഇവർ നേരിട്ടു കണ്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വീട്ടുകാരുടെ കൺമുന്നിലൂടെയാണ് നായയേയും കടിച്ചെടുത്ത് പുള്ളിപ്പുലി കടന്നുകളഞ്ഞത്. പുറത്തെ ശബ്ദം കേട്ട് വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയ നായയേയാണ് പുലി പിടിച്ചത്.

വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനു പ്രധാന കാരണം വനമേഖല ചുരുങ്ങുന്നതും ഭക്ഷ്യലഭ്യത കുറയുന്നതും കാരണമാണ്. ഭക്ഷണം തേടിയാണ് ഇവ ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. ഇവിടെയിപ്പോൾ പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നും ഗവൺമെന്റിനോട് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ചന്ദൻ സിങ് അഭ്യർഥിച്ചു.

English Summary: Leopard enters Uttarakhand home, takes away pet dog. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com