ADVERTISEMENT

കനത്ത മഴയിൽ മാളം നിറഞ്ഞു കവിഞ്ഞപ്പോൾ അമ്മ എലി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കടിച്ചെടുത്തു കൊണ്ടുവന്ന് സുരക്ഷിതമായ സ്ഥാനത്തു വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇടമുറിയാത്ത മഴയും വെള്ളവുമൊന്നും അമ്മയെലിക്ക് തടസ്സമായില്ല. വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും കുഞ്ഞുങ്ങളെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഹൃദയസ്പർശിയായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ അമ്മയുടെ രക്ഷാപ്രവർത്തനം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Mother rat enters flooded nest to rescue children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com