ഇരയെടുത്ത പാമ്പിന്റെ സുഖ ഉറക്കം കുറ്റിക്കാട്ടിൽ; ഭീതിയിൽ നാട്ടുകാർ, വനംവകുപ്പിന്റെ കാവൽ!

A large Python creates scare in Pathanapuram
SHARE

കൊല്ലം പത്തനാപുരത്ത് ജനവാസമേഖലയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ ഒരാഴ്ച്ചയിലധികമായി ഒരു പെരുമ്പാമ്പ് വിശ്രമത്തിലാണ്. ഉറക്കമുണര്‍ന്ന് പാമ്പ് നാട്ടിലേക്ക് ഇറങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 

കറവൂര്‍ ചെറുകടവിലെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ ഈ പാമ്പിങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ച ആകുന്നു. തീറ്റ എടുത്ത ശേഷം പാമ്പ് സുഖമായി ഉറങ്ങുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാമ്പിനെ എത്രയും േവഗം ഇവിടെ നിന്നു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാരണം മുന്‍പ് ആട്ടിന്‍ക്കുട്ടിയെ ഉള്‍പ്പടെ പെരുമ്പാമ്പ് വിഴുങ്ങിയിട്ടുണ്ട്.

English Summary: A large Python creates scare in Pathanapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA