ADVERTISEMENT

മിണ്ടാപ്രാണികളോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾക്ക് പലപ്പോഴും അതിരുകൾ ഉണ്ടാവാറില്ല. ഏറ്റവുമൊടുവിൽ അത്തരം ക്രൂരതയ്ക്ക് ഇരകളായിരിക്കുന്നത് ഏതാനും നീർനായ കുഞ്ഞുങ്ങളാണ്. യുകെയിലാണ് സംഭവം നടന്നത്. കരയിൽ വിശ്രമത്തിനെത്തിയ നീർനായകുഞ്ഞുങ്ങളെ  മനുഷ്യർ കടലിലേക്ക് ഭയപ്പെടുത്തി ഓടിച്ചതോടെ അവ തിരികെ അമ്മയുടെ അടുത്തേക്ക് മടങ്ങേണ്ട ദിക്കറിയാതെ ഒറ്റപ്പെട്ടു പോവുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ ഇപ്പോൾ യുകെയിൽ പതിവാണെന്ന്  റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടന പറയുന്നു. പരിചരണം ലഭിക്കാതെ ശരീരം ആകെ ക്ഷീണിച്ച് ഒറ്റപ്പെട്ട അവസ്ഥയിൽ ധാരാളം നീർനായ കുഞ്ഞുങ്ങളെ സംഘടനയ്ക്കു ലഭിക്കുന്നുണ്ട്. സംഘടനയുടെ നോർത്ത്ഫോക്കിലെ മൃഗ സംരക്ഷണ കേന്ദ്രത്തിൽ അനാഥരായ നീർനായ കുഞ്ഞുങ്ങളുടെ എണ്ണം  പെരുകിക്കൊണ്ടിരിക്കുകയാണെന്നും സംഘടന പറയുന്നു.

നിലവിൽവിൽ ഈ കേന്ദ്രം നീർനായകളുടെ അനാഥാലയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ നീർനായകൾക്ക് ജന്മനാതന്നെ നീന്താൻ  സാധിക്കുന്നവയാണ്. കടലിൽ നീന്തുന്നതിനിടെ ക്ഷീണമകറ്റാൻ കരയിലെത്തുമ്പോഴാണ് ബീച്ചുകളിലെത്തുന്നവർ അവയെ ഭയപ്പെടുത്തി ഓടിക്കുന്നത്. അതോടെ രക്ഷതേടി അവ കരയിൽ നിന്നും വേഗത്തിൽ കടലിലൂടെ നീന്തിയകലും.ഇത്തരത്തിൽ അമ്മമാരിൽ നിന്നും വേർപെട്ട നിരവധി നീർനായ കുഞ്ഞുങ്ങളാണ് സംരക്ഷണകേന്ദ്രത്തിലുള്ളത്. 

സാധിക്കാവുന്ന അത്രയും  കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താതെ കടലിൽ ഒറ്റപ്പെട്ടുപോയവ ഏറെയുണ്ടാകാമെന്ന് സംരക്ഷണ കേന്ദ്രത്തിന്റെ മാനേജരായ അലിസൺ ചാൾസ് പറയുന്നു. രക്ഷിക്കുന്നവയെ പൂർണ ആരോഗ്യത്തിലേക്ക് തിരികെയെത്തിക്കാൻ കുറഞ്ഞത് അഞ്ചു മാസം നീണ്ട പരിചരണം ആവശ്യമാണെന്നും അലിസൺ കൂട്ടിച്ചേർത്തു.

English Summary: UK Beachgoers Chase Baby Seals Back Into Sea, Separate Them From Their Mothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com