ADVERTISEMENT

തടാകക്കരയിൽ നിരന്നിരുന്നു വെള്ളം കുടിക്കുന്ന സിംഹക്കൂട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. ഒരു ആൺ സിംഹവും 11 പെൺ സിംഹങ്ങളും അടങ്ങിയ സിംഹക്കൂട്ടമാണ് ദാഹം ശമിപ്പിക്കാൻ തടാകക്കരയിലെത്തിയത്. സമൂഹമായി ജീവിക്കുന്ന ജീവികളാണ് സിംഹങ്ങള്‍. പെൺ സിംഹങ്ങളും കുഞ്ഞുങ്ങളും ആൺസിംഹങ്ങളുമടങ്ങുന്നതായിരിക്കും സിംഹക്കൂട്ടം. ഇരതേടുന്നതും ഭക്ഷിക്കുന്നതുമൊക്കെ സംഘം ചേർന്നാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 9 സെക്കൻഡ് ദൈർഘ്യമുള്ള സിംഹക്കൂട്ടം വെള്ളം കുടിക്കുന്ന ദൃശ്യം പങ്കുവച്ചത്. ദാഹിച്ചുവലഞ്ഞെത്തിയ സിംഹക്കൂട്ടം നിരന്നിരുന്ന് ഒരേപോലെ തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ദൃശ്യമാണ് കാണികളിൽ കൗതുകമുണർത്തുന്നത്. മുപ്പതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Lion pride drinks at a waterhole together. Rare video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com