ADVERTISEMENT

അതിർത്തിക്കും ഇണയ്ക്കും വേണ്ടിയുള്ള പോരാട്ടം മൃഗങ്ങൾക്കിടയിൽ സർവസാധാരണമാണ്. കടുവകളും പാമ്പുകളുമൊക്കെ ഇങ്ങനെ പോരാടാറുണ്ട്. തങ്ങളുടെ വാസസ്ഥലത്ത് അതിക്രമിച്ചുകടന്നാലും ഇണയുടെ മുന്നിൽ ആധിപത്യം സ്ഥാപിക്കാനും ആൺപാമ്പുകൾ തമ്മിൽ  പോരാട്ടം നടത്താറുണ്ട്. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പലപ്പോഴും ആൺപാമ്പുകളുടെ പോരാട്ടം ഇണചേരലായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ സമീപത്ത് പതിയിരിക്കുന്ന പെൺപാമ്പുമായി ഇണചേരാനാണ് മിക്കവാറും ആൺപാമ്പുകൾ പോരാടുക. ഇതിൽ പരാജയപ്പെടുന്ന പാമ്പ് സ്ഥലം കാലിയാക്കുകയാണ് പതിവ്. വിജയിക്ക് മാത്രമാണ് പെൺപാമ്പുമായി ഇണചേരാൻ കഴിയുക. 

ഇവിടെ വെള്ളത്തിനു നടുവിലാണ് പാമ്പുകൾ തമ്മിലുള്ള പോരാട്ടത്തിനു തുടക്കമായത്. തർക്കം രൂക്ഷമായപ്പോൾ ചുറ്റിപ്പിണഞ്ഞ് ചെടികൾക്കിടയിലേക്ക് ഇഴഞ്ഞുകയറി. അവിടെയും പരസ്പരം മേൽക്കോയ്മ നേടാൻ പാമ്പുകൾ ശ്രമിക്കുന്നുണ്ടായിരുന്നു. റാറ്റ് സ്നേക്ക് വിഭാഗത്തിലുള്ള കൂറ്റൻ പാമ്പുകൾ തമ്മിലായിരുന്നു കടുത്ത പോരാട്ടം. വിഷമില്ലാത്തയിനം പാമ്പുകളാണിവ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Two Huge Snakes Fight It Out In This Hair-Raising Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com