ADVERTISEMENT

കായിക ഇനങ്ങളോടുള്ള സ്നേഹം മനുഷ്യർക്കിടയിൽ മാത്രമാണുള്ളതെന്നു കരുതുന്നവർ ഈ കാഴ്ച ഒന്നു കാണണം. വീട്ടുമുറ്റത്ത് വെറുതെ കിടന്ന ബാസ്ക്കറ്റ് ബോൾ കണ്ടു കൗതുകം തോന്നി അടുത്തെത്തിയ ഒരു പക്ഷിയുടെ ദൃശ്യങ്ങളാണിത്. ആഹാര സാധനമാണെന്ന് കരുതി കൊത്തി നോക്കിയപ്പോഴാണ് പന്തുരുളുന്നത് കണ്ടത്. ഉരുണ്ടു നീങ്ങിയിട്ടും പക്ഷേ പന്തിനെ വിടാൻ ഭാവമില്ലാതെ പിന്നാലെ കൂടുകയായിരുന്നു കക്ഷി.

ബ്രിസ്ബേയ്നിലെ ഒരു വീട്ടുമുറ്റത്താണ്  പക്ഷിയുടെ ബാസ്ക്കറ്റ് ബോൾ കൊണ്ടുള്ള ഫുട്ബോൾ കളി. വീട്ടുടമസ്ഥയായ ട്രേസി പാൽമറാണ്  ഈ പന്തുകളിയുടെ ദൃശ്യം പകർത്തിയത്. വിദഗ്ധരായ കളിക്കാരെ പോലെ മുറ്റത്തുകൂടി പന്തിനൊപ്പം പക്ഷി തലങ്ങും വിലങ്ങും ഓടുന്നതായും ദൃശ്യങ്ങളിൽ കാണാം. ഗ്രൗണ്ടിലെന്നപോലെ മീറ്ററുകളോളം പന്തിനൊപ്പം കളിച്ചുനീങ്ങി ഗേറ്റിനടുത്തു വരെയെത്തിയ ശേഷം വീണ്ടും തിരിച്ചു പന്തുതട്ടി മുറ്റത്തേക്ക് തന്നെയെത്തി കളി തുടരുകയാണ് പക്ഷി. 

ഇടയ്ക്ക് ഏറെ പരിശീലനമുള്ളതുപോലെ  ബോളിന് പുറത്ത് ബാലൻസ് ചെയ്തുകൊണ്ടുള്ള അഭ്യാസപ്രകടനവും നടത്തുന്നുണ്ട്. വനപ്രദേശത്തു കണ്ടുവരുന്ന കറുപ്പും വെളുപ്പും ഇടകലർന്ന നിറത്തിലുള്ള പക്ഷിയാണിത്. മുറ്റത്തിന്റ വശത്തായി പഴങ്ങളുള്ള ചെടി നിന്നിട്ടും അതൊന്നും ഗൗനിക്കാതെ പന്തിൽ മാത്രമാണ് പക്ഷിയുടെ ശ്രദ്ധ.  ഇടയ്ക്ക് കൊക്കുപയോഗിച്ച് പന്തുരുട്ടി വിടുകയും ചെയ്യുന്നുണ്ട്.

English Summary: Bird plays with basketball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com