വാഴക്കുലകൾ തട്ടിക്കളിക്കുന്ന ആനക്കുട്ടി; രസകരമായ ദൃശ്യങ്ങൾ

 Baby elephant plays with bananas in adorable video
SHARE

വികൃതിയിൽ ആനക്കുട്ടികളെ വെല്ലാൻ ആരുമില്ലെന്നു പറയാം. ഒരു സെക്കൻഡ് പോലും അടങ്ങിയിരിക്കാൻ ആനക്കുട്ടികൾക്ക് കഴിയാറില്ല. എന്തെങ്കിലുമൊക്കെ കുസൃതികൾ കാട്ടി സമയം ചെലവഴിക്കും. അതുകൊണ്ട് തന്നെ ആനക്കുട്ടികളുടെ കുറുമ്പുകൾക്ക് ആരാധകരേറെയുണ്ട്. അവയുടെ വികൃതി എല്ലാവരും ആസ്വദിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

അമ്മയാനയ്ക്കൊപ്പം നിൽക്കുന്ന ആനക്കുട്ടി സമീപത്ത് കൂട്ടിയിട്ടിരുന്ന വാഴക്കുലകൾ കാലുകൊണ്ട് തട്ടിക്കളിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മയുടെ അടുത്തു നിന്നു ഓടിയെത്തി വാഴക്കുലകളിലൊന്ന് തുമ്പിക്കൈകൊണ്ടും കാലുകൊണ്ടുമൊക്കെ തട്ടിനീക്കി ദൂരേക്ക് മാറ്റിയിട്ട ശേഷം വീണ്ടും അമ്മയുടെ അരികിലേക്കെത്തി. അടുത്ത വാഴക്കുല ലക്ഷ്യമാക്കിയോടിയ ആനക്കുട്ടി അതിലൊരെണ്ണം തട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മയാനയുടെ മുന്നിലേക്കാണിട്ടത്. അമ്മയാന തുമ്പിക്കൈ വാഴക്കുലയിലേക്ക് നീട്ടിയപ്പോൾ അതും കുട്ടിയാന തട്ടിത്തെറിപ്പിച്ച് പിന്നിലേക്ക് മാറ്റിയിടുന്നത് കാണാം. വീണ്ടും അടുത്ത വാഴക്കുലയെ ലക്ഷ്യമാക്കി മുന്നോട്ടോടി.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. അറുപത്തി നാലായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Baby elephant plays with bananas in adorable video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA