ADVERTISEMENT
Two huge rat snakes in a fight for dominance

പാമ്പുകളുടെ വാശിയേറിയ പോരാട്ടം കൗതുകമാകുന്നു. തിരുവനന്തപുരം പാറ്റൂരുള്ള ഒരു പറമ്പിലാണ്പരസ്പരം പോരാടുന്ന ചേര പാമ്പുകളെ കണ്ടെത്തിയത്. ആൺ പാമ്പുകൾക്കിടയിൽ അതിർത്തി തർക്കം സാധാരണമാണ്. സ്വന്തം അതിർത്തിയിൽ കയറിയ ആൺ ചേരയെ ഓടിച്ചുവിടാനായി നടത്തുന്ന പോരാട്ടമാണിത്.  ഒറ്റ നോട്ടത്തിൽ ഇണ ചേരുന്നതായി തോന്നുമെങ്കിലും ആരാണ് ശക്തൻ എന്നു തെളിയിക്കാനായി രണ്ട് ആൺ പാമ്പുകൾ നടത്തുന്ന പോരാട്ടമാണിത്. ഈ പോരാട്ടം മണിക്കൂറുകൾ നീണ്ടു നിന്നു.  

Two huge rat snakes in a fight for dominance

മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ചേരകൾ മൂർഖൻ പത്തി വിടർത്തുന്നതുപോലെ കഴുത്തു വീർപ്പിച്ചു കാണിച്ചു, കുറച്ചു സമയം കഴിഞ്ഞു രണ്ടു വഴിക്കു പോയെങ്കിലും കാഴ്ചക്കാർ പോയതോടെ വീണ്ടും അതേ സ്ഥലത്തുവന്നു പോരാട്ടം തുടർന്നു.  ഈ പോരാട്ടം രണ്ടിലൊരു പാമ്പ് തോൽവി സമ്മതിക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യുന്നതുവരെ തുടരാറുണ്ട്. 

പൂർണ വളർച്ചയെത്തിയ ഒരു ആൺ പാമ്പുള്ള സ്ഥലത്ത് മറ്റൊരു ആൺ പാമ്പ് വസിക്കാൻ അത് സമ്മതിക്കാറില്ല. സ്വന്തം പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനും ആ പ്രദേശത്തുള്ള ഇണയെ മറ്റൊരു പാമ്പ് സ്വന്തമാക്കാതിരിക്കാനുമാണ് ഇങ്ങനെ യുദ്ധം ചെയ്തു മറ്റൊന്നിനെ ഓടിക്കുന്നത്.

English Summary: Two huge rat snakes in a fight for dominance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com