ADVERTISEMENT

കാടിന്റെയും കാട്ടുമൃഗങ്ങളുടെയും കാഴ്ച മനോഹരമാണ്. ആ കാഴ്ചയാണ് സഫാരിക്കിറങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതും. ക്രൂഗർ ദേശീയ പാർക്കിൽ സന്ദർശനത്തിനെത്തിയ അദ്രി വാൻ ഡെൻ മാർവെ, റിബി ഓർബാക്ക്, കിസെൽസ്റ്റേന്‌ കുടുംബം എന്നിവരുൾപ്പെടുന്ന സഫാരി സംഘമാണ് കാടിനെ അറിയാൻ യാത്ര പുറപ്പെട്ടത്.

വിനോദസഞ്ചാര സംഘത്തെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. കാടും കാട്ടുമൃഗങ്ങളും മനോഹരമാണെങ്കിലും അവയുടെ വേട്ടയാടൽ സമ്മാനിക്കുന്നത് പലപ്പോഴും നൊമ്പരക്കാഴ്ചകളായിരിക്കും. അത്തരമൊരു സംഭവത്തിനാണ് ഈ വിനോദസഞ്ചാരികളഉടെ സംഘവും  സാക്ഷ്യം വഹിച്ചത്. ക്രോക്കഡൈൽ ബ്രിഡ്ജ് ഗേറ്റിനു സമീപത്തു നിന്നും പത്ത് കിലോമീറ്റർ അകലെയാണ് സംഭവങ്ങളുടെ തുടക്കം.

ഇവർ സഫാരി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഒരു ചീറ്റ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. മന്നിലേക്ക് നടന്ന ചീറ്റ അൽപ സമയത്തിനകം തന്നെ ഇമ്പാലകളുടെ സംഘത്തെ തുരത്തിക്കൊണ്ട് റോഡിലേക്കെത്തി. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിൽ ഇമ്പാലകളിൽ ഒരെണ്ണം റോഡിൽ അടിതെറ്റി വീണു. പിന്നാലെയെത്തിയ ചീറ്റ അധികം കഷ്ടപ്പെടാതെ തന്നെ ഇമ്പാലയെ പിടികൂടുകയും ചെയ്തു.

റോഡിൽ നിന്നും താഴേക്ക് വലിച്ചിഴച്ച ഇമ്പാലയെ അതിന്റെ ജീവൻ പോകുന്നതിനു മുൻപ് ഭക്ഷിക്കാനും  തുടങ്ങി. ചീറ്റ ഭക്ഷിക്കുന്നതിനിടയിലും ഇമ്പാല മുൻകാലുകളിട്ടടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചീറ്റ പാതിയോളം ഭക്ഷിച്ചപ്പോഴേക്കും കഴുകൻമാരുടെ സംഘവും സമീപത്തെത്തി.  മെല്ലെ  മുന്നോട്ടെത്തിയ കഴുകൻമാർ ചീറ്റയെ തുരത്തി ഇമ്പാലയെ ഭക്ഷിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഇമ്പാല കഴുകൻമാർക്ക് ഭക്ഷണമായി മാറി. 32 വർഷമായി പതിവായി ക്രൂഗർ ദേശീയ പാർക്കിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു ദൃശ്യം കാണുന്നതെന്ന് വിനോദസഞ്ചാരികൾ വ്യക്തമാക്കി.

English Summary: Half an Impala Tries Escaping Cheetah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com