സർഫിങ്ങിനിടെ സ്രാവ് കാലിൽ പിടുത്തമിട്ടു; മൂക്കിനിടിച്ച് ‌ഭാര്യയെ രക്ഷിച്ച് യുവാവ്!

 Husband saves wife from great white shark by punching it
Representative Image
SHARE

സ്രാവിന്റെ പിടിയിൽ നിന്ന് അതിന്റെ മൂക്കിനിടിച്ച് ഭാര്യയെ രക്ഷിച്ച് യുവാവ്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവാണ് സർഫിങ്ങിനിടയിൽ ഭാര്യയെ ആക്രമിക്കാനെത്തിയത്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേയ്ൽസിലുള്ള ഷെല്ലി ബീച്ചിലാണ് നടുക്കുന്ന സംഭവങ്ങൾ നടന്നത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. 35 വയസ്സുകാരിയായ ഷാന്റലെ ഡോയലും ഭർത്താവും കൂടിയാണ് ഷെല്ലി ബീച്ചിൽ സർഫിങ്ങിനെത്തിയത്. സർഫിങ്ങിനിടയിലാണ് ഷാന്റലെയുടെ വലതു കാലിൽ ഗ്രേറ്റ് വൈറ്റ് ഷാർക്ക് പിടുത്തമിട്ടത്. ഭാര്യ ആക്രമിക്കപ്പെടുന്നത് കണ്ട് ഭർത്താവ്  സർഫിങ് ബോര്‍ഡിൽ നിന്നും വെള്ളത്തിലേക്ക് കുതിച്ചു ചാടി സ്രാവിനെ ആഞ്ഞിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഷാന്റലെയുടെടെ കാലിലെ പിടുത്തം വിടുന്നത് വരെ ഭർത്താവ് സ്രാവിനെ മർദ്ദിച്ചു. സ്രാവ് കാലിലെ പിടിവിട്ടപ്പോൾ ഭാര്യയുമായി കരയിലേക്ക് തിരിച്ചു നീന്തി. പരുക്കേറ്റ ഷാന്റലെയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഷാന്റലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റൽ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിനു ശേഷം ബീച്ച് താൽക്കാലികമായി അടച്ചു.

English Summary: Husband saves wife from great white shark by punching it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA