ചേരയെന്ന് തെറ്റിധരിച്ചു ; ടിവിയ്ക്ക് മുകളിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്, ഒടുവിൽ?

vava-suresh-caught-a-long-cobra-in-payippad
Image Credit: Facebook/Vava Suresh
SHARE

ടിവിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചത് ചേരയാണെന്ന് തെറ്റിധരിച്ച് വീട്ടുകാർ. എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്. ചേരയാണ് ടിവിക്കു മുകളിൽ കയറിയതെന്നാണ് വീട്ടുകാർ കരുതിയത്. അതുകൊണ്ട് തന്നെ തനിയെ ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും വിചാരിച്ചു. 

 Vava Suresh Caught a Long Cobra in Payippad
Image Credit: Facebook/Vava Suresh

പിന്നീടാണ് വീടിനുള്ളിൽ കയറിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാകയത്. വൈകിട്ട് 4 മണിയോടെ വാവ സുരേഷിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ വാവ സുരേഷ്  വൈകിട്ട് ആറരയോടെ ടിവിക്കു മുകളിൽ നിന്നും പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ റാന്നി വനംവകുപ്പിന് കൈമാറി.

English Summary: Vava Suresh Caught a Long Cobra in Payippad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA