പൂന്തോട്ടത്തിനു നടുവിൽ വിഷപ്പാമ്പുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടം; അപൂർവ ദൃശ്യം!

Dramatic Rattlesnake 'Combat Dance' Near Fort Collins
SHARE

ഒരിക്കലും പാമ്പുകൾ നൃത്തം ചെയ്യാറില്ല. അതിർത്തിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായും ഇണയ്ക്കായും ആൺപാമ്പുകൾ നടത്തുന്ന പോരാട്ടമാണ് പലപ്പോഴും പാമ്പുകളുടെ നൃത്തമായി വ്യാഖ്യാനിക്കപ്പെടുന്നത്. അതിർത്തിക്കായി മൃഗങ്ങൾക്കിടയിൽ പോരാട്ടം പതിവാണ്. ഇതു തന്നെയാണ് പാമ്പുകൾക്കിടയിലും സംഭവിക്കുന്നത്. വാശിയേറിയ ഈ പോരാട്ടം മിക്കവാറും നടക്കുന്നത് സമീപത്തെവിടെയെങ്കിലും പതുങ്ങിയിരിക്കുന്ന പെൺ പാമ്പുമായി ഇണചേരുന്നതിനാകാം. 

പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പിന് ഇണയെ സ്വന്തമാക്കാം. പരാജിതൻ അതിർത്തി കടന്ന് പോകണം. പലപ്പോഴും ഈ പോരാട്ടത്തിൽ പാമ്പുകൾക്ക് പരുക്കേൽക്കാറില്ല. കാരണം പരസ്പരം ചുറ്റിപ്പിണഞ്ഞ് ഉയർന്ന് നിന്ന് ഒരു തലപ്പൊക്കം നോക്കിയാണ് പോരാട്ടം. പരസ്പരം ഇരു പാമ്പുകളും തല ഉയർത്താൻ മത്സരിക്കുന്നത് കാണാം. 

ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കൻ കൊളറാഡോയില്‍ നിന്ന് പകർതത്തിയതാണ് ഈ ദൃശ്യം. കൊളറാഡോയിലെ മലനിരകളിലൂടെ സഞ്ചരിക്കുന്നവരുടെ പേടി സ്വപ്നമാണ് വിഷപ്പാമ്പുകളായ റാറ്റിൽ സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പുകൾ. ഈ പാമ്പുകളുടെ പോരാട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഹോഴ്സ്റ്റൂത്ത് മലനിരകളുടെ താഴ്‌വരയിൽ താമസിക്കുന്ന സാൻഡിയാണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഇവിടെ ഒരു പൂന്തോട്ടത്തിലാണ് വിഷപ്പാമ്പുകൾ തമ്മിലുള്ള പോരാട്ടം നടന്നത്. ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ട പാമ്പ് അവിടെ നിന്നും ഇഴഞ്ഞു നീങ്ങി. സാൻഡിയുടെ ബന്ധുവാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

English Summary: Dramatic Rattlesnake 'Combat Dance' Near Fort Collins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA