ADVERTISEMENT

ഉറക്കത്തിൽ സിംഹം ആക്രമിച്ചാൽ എന്തു ചെയ്യും? ഉണർന്നിരിക്കുമ്പോൾ സിംഹം ആക്രമിച്ചാൽ പോലും ഒന്നും ചെയ്യാൻ സാധിക്കില്ല. അപ്പോഴാണ് ഉറക്കത്തിലെ കാര്യമെന്നല്ലേ? പറഞ്ഞു വന്നത് ഗുജറാത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യത്തെക്കുറിച്ചാണ്. അംറേലി ജില്ലയിലെ അഭരാമ്പര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇവിടെ കുടിലിൽ ഉറങ്ങുകയായിരുന്ന വിപുൽ ഖേലെയാ എന്നയാൾക്കാണ് സിംഹത്തിന്റെ ആക്രമണം നേരിടേണ്ടിവന്നത്.

ഉറക്കത്തിൽ ഭാരമുള്ളതെന്തോ ശരീരത്തിൽ കയറിയിരിക്കുന്നതായി തോന്നി. കണ്ണു തുറന്നപ്പോൾ നെഞ്ചിൽ കയറി ഇരിക്കുന്ന കൂറ്റൻ സിംഹത്തെയാണ് കണ്ടത്. ഭയന്നു വിറയ്ക്കുന്നതിനു പകരം സർവശക്തിയുമെടുത്ത് സിംഹത്തെ തള്ളിമാറ്റി. പെട്ടെന്നൊരു ആക്രമണം പ്രതീക്ഷിക്കാതിരുന്ന സിംഹം പിന്നീട് ആക്രമണത്തിനു മുതിരാതെ അവിടെ നിന്നു കടന്നുകളയുകയും ചെയ്തു.

തനിക്ക് പറ്റിയ ഇരയല്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാകാം സിംഹം അവിടെ നിൽക്കാതെ പിൻമാറിയതെന്നാണ് വിപുലിന്റെ നിഗമനം. മേഖലയിൽ സിംഹങ്ങള്‍ ഇറങ്ങുന്നത് സാധാരണമാണ്. കന്നുകാലികളെ ലക്ഷ്യമാക്കിയാണ് സിംഹങ്ങളുടെ വരവ്. എന്നാൽ ഇതാദ്യമായാണ് സിംഹം ഒരു മനുഷ്യനെ ആക്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Gujarat Man Fights Off Lioness After Being Attacked In His Hut While Asleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com