ധനുഷ്കയുടെ വളർത്തുനായ കുവി സംസ്ഥാന പൊലീസിന്റെ കെ 9 സ്ക്വാഡിലേക്ക്

Kuvi The Dog That Traced Its Owner's Body In Munnar Landslide
SHARE

പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നു തന്റെ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളർത്തുനായ സംസ്ഥാന പൊലീസിന്റെ കെ 9 സ്ക്വാഡിലേക്ക്. കുവിയെ പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമാക്കാനുള്ള നടപടി ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി ‘മനോരമ’യോടു പറഞ്ഞു.

കുവിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഡിജിപി ഓഫിസിൽ നിന്നു ജില്ലാ പൊലീസ് ആസ്ഥാനത്തേക്കു നിർദേശമെത്തി. കുവിയുടെ ആരോഗ്യപരമായ കാര്യങ്ങൾ വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കും. അപകടം നടന്ന് 8 ദിവസം കഴിഞ്ഞാണു പെട്ടിമുടി പുഴയിൽ നിന്നു 2 വയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കുവി കണ്ടെടുത്തത്.

കുവിയെ ഏറ്റെടുക്കാൻ തയാറായി ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫിസറുമായ അജിത് മാധവൻ താൽപര്യം പ്രകടിപ്പിച്ചു ജില്ലാ കലക്ടറെയും ജനപ്രതിനിധികളെയും പ്രദേശവാസികളെയും സമീപിച്ചിരുന്നു.  ഇതോടെയാണ് കുവിയെ  കെ 9 സ്ക്വാഡിൽ എടുക്കാമെന്ന ആലോചനയുണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA