തിമിംഗല സ്രാവിന്റെ പുറത്ത് യുവാവിന്റെ സാഹസിക സഞ്ചാരം; ഭയപ്പെടുത്തുന്ന ദൃശ്യം!

 Man Jumping On Whale, Riding Along By Holding Fin
SHARE

ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിലൊന്നായ തിമിംഗല സ്രാവിന്റെ പുറത്തിരുന്നു സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യം കൗതുകമാകുന്നു. ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ തിമിംഗല സ്രാവ് ബോട്ടിനരികിലേക്കെത്തിയപ്പോൾ ഇതിന്റെ പുറത്തേക്ക് ചാടുകയായിരുന്നു. സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാൻബുവിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം.

ചെങ്കടലിലായിരുന്നു സാകി അൽ സബാഹി എന്ന യുവാവിന്റെ പ്രകടനം. തിമിംഗല സ്രാവുകൾ ബോട്ടിനു സമീപത്തേക്ക് വരുന്നത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു  സാകി അൽ സബാഹി. ആദ്യം ബോട്ടിനരികിലേക്കെത്തിയ തിമിംഗലസ്രാവ് ഇയാൾ ചാടാനൊരുങ്ങിയപ്പോൾ മാറിപ്പോയി. അപ്പോഴേക്കും മറുവശത്ത് മറ്റൊരു തിമിംഗല സ്രാവെത്തി. ഇതിന്റെ പുറത്തേക്കാണ് സാകി അൽ സബാഹി ചാടിയത്. തിമിംഗല സ്രാവിന്റെ പുറത്ത് കയറിയ സാകി ഇയാൾ അതിന്റെ വശങ്ങളിലുള്ള ചിറകുകളിൽ പിടിച്ചാണ് പുറത്തിരുന്നു സഞ്ചരിച്ചത്. ബോട്ടിലുണ്ടായിരുന്ന സുഹൃത്തുകൾ ഇയാളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.

സുഹൃത്തുകൾ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിൽ പെട്ടതാണ് തിമിംഗല സ്രാവുകൾ. അതുകൊണ്ട് തന്നെ ഇവയുടെ പുറത്തിരുന്നുള്ള സാകി അൽ സബാഹിയുടെ യാത്ര കടുത്ത വിമർശനമാണ് നേരിടുന്നത്. മുൻപും പലരും തിമിംഗല സ്രാവുകളുടെ പുറത്തിരുന്നു സഞ്ചരിക്കുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. മനുഷ്യരോട് ഇണങ്ങുന്ന ജീവികളാണിവ. എന്നിരുന്നാലും ഇവയ്ക്കൊപ്പമുള്ള സഞ്ചാരം ഗവേഷകരും സംരക്ഷണ പ്രവർത്തകരും പ്രോത്സാഹിപ്പിക്കാറില്ല. 

English Summary: Man Jumping On Whale, Riding Along By Holding Fin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA