മാളത്തിൽ കയറി മുയലിനെ പിടിച്ച് ജീവനോടെ വിഴുങ്ങുന്ന ഉടുമ്പ്; ഭയപ്പെടുത്തുന്ന ദൃശ്യം

 Monitor lizard snatch a rabbit from beneath the ground and swallows it
SHARE

കാട്ടിലെ ചെറിയ മൃഗങ്ങൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ഇരപിടിയൻമാർ എപ്പോഴും അവർക്കു ചുറ്റുമുണ്ടാകും. കൂടും മാളവുമൊന്നും അവരെ തുണയ്ക്കാറില്ല. പുറത്തിറങ്ങുമ്പോൾ മാത്രമല്ല സുരക്ഷിതമെന്നു കരുതി മാളത്തിലിരിക്കുമ്പോൾ പോലും ജീവികൾ ആക്രമിക്കപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മാളത്തിൽ കയറി മുയലിനെ പിടിച്ച് ജീവനോടെ വിഴുങ്ങുന്ന ഉടുമ്പിന്റെ ദൃശ്യമാണത്. മുയലിന്റെ മാളത്തിലേക്ക് നൂഴ്ന്ന് കയറിയാണ് ഉടുമ്പ് അതിനെ പിടികൂടിയത്. ശരീരത്തിന്റെ പാതിയോളം മാളത്തിലേക്ക് കടത്തി മുയലിനെ വായിലാക്കിയ ഉടുമ്പ് പുറത്തെത്തിയ ശേഷം അതിനെ ഒന്നോടെ വിഴുങ്ങുകയായിരുന്നു.

മുയലിനെ വിഴുങ്ങുന്ന ഉടുമ്പിന്റെ ദൃശ്യം ഡാർക്ക് സൈഡ് ഓഫ് നേച്ചർ എന്ന ട്വിറ്റർ പേജിലാണ് പങ്കുവച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

  English Summary: Monitor lizard snatch a rabbit from beneath the ground and swallows it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA