സിംഹത്തിന്റെ പിടിയിൽ നിന്ന് സീബ്രയെ സാഹസികമായി രക്ഷിച്ച സുഹൃത്ത്, കൗതുക ദൃശ്യം

Zebra gets in a fight with lioness to save its friend
SHARE

ആപത്തിൽ പെടുമ്പോൾ രക്ഷിക്കുന്നവനാണ് യഥാർഥ സുഹൃത്ത്. അങ്ങനെ ഒരാളെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. നല്ല സൗഹൃദങ്ങൾ മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലുമുണ്ട്. അത്തരമൊരു സൗഹൃദത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സിംഹത്തിന്റെ പിടിയിൽ അകപ്പെട്ട സ്രീബ്രയെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കുന്ന മറ്റൊരു സീബ്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

പുൽമേടുകളിൽ മേഞ്ഞിരുന്ന സീബ്രകളിലൊന്നിനെ സിംഹം പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മറ്റു സീബ്രകൾ സിംഹത്തെ കണ്ട് ജീവനുംകൊണ്ടോടി. പിടികൂടിയ സീബ്രയെ സിംഹം കഴുത്തിനു പിടിച്ചു കടിച്ചു വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് മുന്നിലോടിയ സീബ്രകളിലൊന്ന് തിരിച്ചെത്തി സിംഹത്തെ ആക്രമിച്ചത്. ഇരയുമായി പോകുന്ന സിംഹത്തിന്റെ പിടിയിൽ നിന്ന് തലകൊണ്ട് ശക്തമായി ഇടിച്ചാണ് അതിന്റെ മേലുള്ള പിടിവിടുവിച്ചത്. കൂട്ടത്തിൽ പിൻകാലുകൊണ്ട് സിംഹത്തിന് തൊഴിയും കൊടുത്തിട്ടാണ് സീബ്ര സുഹൃത്തുമായി ഓടിമറഞ്ഞത്.

23 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യം രാജ് ശേഖർ സിങ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ അപൂർവ സൗഹൃദത്തിന്റെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.  

English Summary:  Zebra gets in a fight with lioness to save its friend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA