മുതലയുടെ പിടിയിൽ നിന്നും പാതിയടർന്ന ശരീരവുമായി രക്ഷപെടാൻ ശ്രമിക്കുന്ന സീബ്ര; ഒടുവിൽ?

 zebra is trying to escape from a giant crocodile
SHARE

മുതലയുടെ പിടിയിൽ നിന്നും പാതിയടർന്ന ശരീരവുമായി രക്ഷപെടാൻ ശ്രമിക്കുന്ന സീബ്രയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. നദി കടക്കാൻ ശ്രമിക്കുമ്പോഴാണ് കൂറ്റൻ മുതലകളിലൊന്ന് സീബ്രയുടെ ശരീരത്തിൽ കടിച്ചു വലിച്ചത്. സർവശക്തിയുമെടുത്ത് മുതലയുടെ പിടിയിൽ നിന്ന് രക്ഷപെട്ട് കരയിലേക്ക് കയറിയ സീബ്രയുടെ അവസ്ഥ ദാരുണമായിരുന്നു.

പാതിയടർന്ന ശരീരവുമായി രക്ഷപെടാൻ ശ്രമിച്ച സീബ്രയുടെ വയറിന്റെ ഭാഗത്തുള്ള മുറിവിൽ നിന്നു ആന്തരികാവയവങ്ങൾ പുറത്തേക്ക് ചാടി. സീബ്ര മുറിവിൽ നക്കുന്നതും ദൃശ്യത്തിൽ കാണാം. മുന്നോട്ടു പോവാൻ കഴിയാതെ വന്ന സീബ്ര ഒടുവിൽ കൂറ്റൻ മതലക്കൂട്ടത്തിന് ഇരയാവുകയും ചെയ്തു. സീബ്രയുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്ന മുതലക്കൂട്ടത്തെയും ദൃശ്യത്തിൽ കാണാം. 

ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് നടുക്കുന്ന ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Horrifying moment zebra is ripped apart trying to escape a giant crocodile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA