ADVERTISEMENT

അന്യർക്കുവേണ്ടി  എന്തെങ്കിലും സഹായം ചെയ്യാൻ മടി കാണിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന ഒരു ചിത്രമാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. തന്റെ ആഹാരം പൂച്ചയ്ക്ക് പൂർണമനസ്സോടെ നൽകുന്ന ഒരു വളർത്തുനായയാണ് ദൃശ്യങ്ങളിൽ. മിണ്ടാപ്രാണികളാണെങ്കിലും മറ്റുള്ളവരുടെ വിശപ്പിൻറെ വില അവർക്ക് നന്നായി മനസ്സിലാകുന്നുണ്ട്. പുഡിങ് എന്ന് പേരുള്ള നായയാണ്  വീട്ടുകാർ തനിക്ക് കഴിക്കാൻ നൽകിയ ബൺ സ്നേഹത്തോടെ പൂച്ചയ്ക്ക് വച്ചു നീട്ടുന്നത്. കിഴക്കൻ ചൈനയിലെ ഷെൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ് എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. 

തനിക്ക് ലഭിച്ച ബൺ കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരു തെരുവ് പൂച്ച കൊതിയോടെ അത് നോക്കി നിൽക്കുന്നത് പുഡിങ് കണ്ടത്. ഒട്ടും മടികൂടാതെ നായ അപ്പോൾ തന്നെ അത് പൂച്ചയ്ക്കരികിലേക്ക് നീക്കിവച്ചു കൊടുത്തു. പൊതുവേ പൂച്ചകളും നായകളും വർഗ ശത്രുക്കളായതുകൊണ്ടുതന്നെ എടുത്താൽ കുഴപ്പമാകുമോ എന്ന സംശയത്തിൽ ആദ്യം പൂച്ച ഒന്നു മടിച്ചു നിന്നു. പൂച്ചയ്ക്ക് ഭയമാണെന്നു മനസ്സിലാക്കിയാവണം പുഡിങ് അല്പം നീങ്ങിനിന്ന് പൂച്ചക്ക് ബൺ എടുത്തുകൊണ്ട് പോകാൻ സൗകര്യമൊരുക്കി കൊടുത്തു. ഇതോടെ പൂച്ച വന്ന് ഭക്ഷണം എടുത്തു കൊണ്ടോടുകയും ചെയ്തു. ഇതെല്ലാം കണ്ടു സ്നേഹത്തോടെ വാലാട്ടിക്കൊണ്ട് പുഡിങ് നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം.

ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യരും ഇവരെപ്പോലെയായിരുന്നെങ്കിൽ  എത്ര നന്നായിരുന്നു എന്ന ചിന്തയാണ് ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. വ്യത്യാസങ്ങൾക്കിടയിലും മൃഗങ്ങൾ തമ്മിലുള്ള ഐക്യം വളരെ മനോഹരമാണെന്നും മനുഷ്യർ അതു കണ്ടുപഠിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

English Summary: A Kind Dog Taking Food To A Hungry Stray Cat To Feed It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com