കിടങ്ങിൽ വീണു കിടന്ന ആനയെ രക്ഷിച്ചത് ജെസിബി ഉപയോഗിച്ച്; ദൃശ്യം

JCB Machine Used To Rescue Elephant From Trench
SHARE

എഴുന്നേൽക്കാനാവാതെ കിടങ്ങിൽ വീണുകിടന്ന കാട്ടാനയ്ക്കു തുണയായത് ജെസിബി. കർണാടകയിലെ അർക്കനഹള്ളയിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും അഗ്നിശമന സംരക്ഷണസേനയും ചേർന്നാണ് കിടങ്ങിൽ അകപ്പെട്ട കാട്ടാനയെ രക്ഷിച്ചത്.

കിടങ്ങിൽ എഴുന്നേൽക്കാനാവാത കിടന്ന കാട്ടാനയെ ജെസിബിയുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ യദുകൊണ്ടലു വി ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കാട്ടാനയെ എഴുന്നേൽപ്പിക്കാനായത്.

രക്ഷപെട്ട ആന പിന്നീട് കാടുകയറിയതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. 

English Summary: In Karnataka, JCB Machine Used To Rescue Elephant From Trench

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA