എന്നെ സിനിമയിൽ എടുത്തേ? കാർട്ടൂൺ ആസ്വദിക്കുന്ന പിയർ പെൻഗ്വിൻ; രസകരമായ ദൃശ്യം!

Guess which cartoon Pierre the penguin loves watching?
Image Credit: Facebook/Perth Zoo
SHARE

മൃഗങ്ങളുടെ വർഗത്തിൽ തന്നെ ഏറ്റവും ഓമനത്തമുള്ളവയാണ് പെൻഗ്വിനുകൾ. റോക്ക്ഹോപ്പർ ഇനത്തിൽപ്പെട്ട പിയർ എന്ന പെൻഗ്വിന്റെ ഒരു രസകരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. പിംഗു എന്ന കാർട്ടൂൺ പെൻഗ്വിൻ കഥാപാത്രത്തിന്റെ വിഡിയോ ഏറെ സന്തോഷത്തോടെ കാണുന്ന പിയറാണ് ദൃശ്യത്തിലുള്ളത്.

പെർത് മൃഗശാലയുടെ ഫേസ്ബുക്ക് പേജിലാണ് പിയറിന്റെ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. മൃഗശാലയ്ക്കുള്ളിൽ ഓടിക്കളിച്ചും പുല്ലുകൾ കൊത്തിപ്പെറുക്കിയും പിയർ സന്തോഷത്തോടെ നടക്കുന്നതായി ദൃശ്യത്തിൽ കാണാം. എന്നാൽ പിയറിന്റെ പരിപാലകൻ ഐ പാഡിൽ പിംഗു കാർട്ടൂൺ വച്ചുകൊടുത്തതോടെ ആളിന്റെ  മട്ടുമാറി. 

ഏറെ കൗതുകത്തോടെ  ഐപാഡിനരികിലെത്തി കാർട്ടൂൺ വീക്ഷിക്കുകയാണ് കക്ഷി. അല്പം കൂടി സൗകര്യത്തിൽ കാർട്ടൂൺ കണ്ടു കളയാമെന്നു കരുതി അടുത്തു കിടന്ന തടിക്കഷണത്തിൽ ചാടിക്കയറിയായി പിന്നെ ഇരിപ്പ്.  പിംഗുവിൻറെ വലിയ ഫാനാണ് പിയർ എന്ന അടിക്കുറിപ്പോടെയാണ് മൃഗശാല ദൃശ്യം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് ഏറെ രസകരമായ വിഡിയോ കണ്ടത്. പിയറിന്റെ മറ്റു വികൃതികളുടെയും ദൃശ്യങ്ങൾ ഇതോടൊപ്പം മൃഗശാല പങ്കുവെച്ചിട്ടുണ്ട്. പെർത് മൃഗശാലയിലെ റോക്ക് ഹോപ്പർ ഇനത്തിൽപ്പെട്ട ഒരേയൊരു പെൻഗ്വിനാണ് പിയർ.

English Summary: Guess which cartoon Pierre the penguin loves watching?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA