ലോകത്തിലെ ഏറ്റവും വിലയുള്ള ചെമ്മരിയാട്: ഡബിൾ ഡയമണ്ടിന് ലേലത്തിൽ ലഭിച്ചത് മൂന്നരക്കോടി!

 The lamb with the golden guns: sheep sells for record
Double Diamond. Image Credit:: Catherine MacGregor/Texel Sheep Society/PA
SHARE

ഡബിൾ ഡയമണ്ട്  പേരുപോലെതന്നെ ഏറെ വിലമതിക്കുന്ന ഒരു ചെമ്മരിയാടാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ലോകത്തിലെ  ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാട്. സ്കോട്ട്‌ലൻഡിൽ നടന്ന ഒരു ലേലത്തിൽ മൂന്ന് കോടി 59 ലക്ഷം രൂപയ്ക്കാണ് ടെക്സൽ ഷീപ്പ് ഇനത്തിൽപ്പെട്ട ഈ ചെമ്മരിയാട് വിറ്റുപോയത്.

പത്തേകാൽ ലക്ഷം രൂപയ്ക്ക് ആരംഭിച്ച ലേലത്തിനൊടുവിലാണ് ചെമ്മരിയാടിന് മൂന്നരക്കോടി കോടി രൂപ ലേലത്തുകയായി കിട്ടിയത്. ചെഷയറിലുള്ള  ചാർലി ബോഡൻ എന്ന വ്യക്തിയാണ്  ഡബിൾ ഡയമണ്ടിനെ സ്കോട്ട്‌ലൻഡിലെ നാഷണൽ ടെക്സൽ സെയിൽ എന്ന പേരിൽ നടക്കുന്ന ലേലത്തിനെത്തിച്ചത്. നിലവിൽ മൂന്നുപേർ ചേർന്നാണ്  ഡബിൾ ഡയമണ്ടിനെ വാങ്ങുന്നതിനായി ലേലത്തുക അടച്ചിരിക്കുന്നത്.

ഇതിനുമുൻപ് രണ്ടേകാൽ ലക്ഷം രൂപയായിരുന്നു ഒരു ചെമ്മരിയാടിന് ലഭിക്കുന്ന റെക്കോർഡ് ലേലത്തുക. ബ്രിട്ടിഷ് കർഷകരുടെ ഇടയിൽ ഏറ്റവും പ്രിയമുള്ള ഇനമാണ് ടെക്സൽ ചെമ്മരിയാടുകൾ. അവയുടെ മാംസത്തിന്റെ ഗുണനിലവാരം തന്നെയാണ് ഇതിന് പ്രധാന കാരണവും. 19 ചെമ്മരിയാടുകളാണ് വ്യാഴാഴ്ച നടന്ന ലേലത്തിൽ വിറ്റുപോയത്.ഡബിൾ ഡയമണ്ടിന് ലഭിച്ച ലേലത്തുക ആ പ്രദേശത്തെ ഫാം ഹൗസുകളുടെ വിലയേക്കാൾ അധികമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത.

English Summary: The lamb with the golden guns: sheep sells for record £368k

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA