ജീവന്‍ പോകുന്നതിനു മുൻപ് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ഡോൾഫിനെ പോരാട്ടം; നൊമ്പരപ്പെടുത്തുന്ന ദൃശ്യം

Dying Dolphin Trying To Save Infant In Mauritius Lagoon After Oil Spill
Grab image from youtube video
SHARE

മൗറീഷ്യസിലെ കായലിലെ എണ്ണ ചോർച്ചയെ തുടർന്ന് ഡോൾഫിനുകൾ ചത്തുപൊങ്ങുന്നതായുള്ള വാർത്തകൾ  കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. മരിക്കുന്നതിന് തൊട്ടു മുൻപ് സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ  കിണഞ്ഞു പരിശ്രമിക്കുന്ന ഒരു ഡോൾഫിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡോൾഫിനുകളെ രക്ഷിക്കാനായി കായലിൽ നിന്നും പുറം കടലിലേക്ക് അവയെ നീക്കാനുള്ള ശ്രമത്തിനിടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ഡോൾഫിൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. കായലിൽ നിന്നും ഡോൾഫിൻ കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കാനാണ് അമ്മ ശ്രമിച്ചത്. എന്നാൽ തീർത്തും അവശനായ കുഞ്ഞ് നീന്താനാവാത്ത  അവസ്ഥയിലായിരുന്നു. മുഖം കൊണ്ട് പലയാവർത്തി തട്ടി കുഞ്ഞിനെ വെള്ളത്തിന്റെ ഉപരിതലത്തിലേക്കെത്തിക്കാൻ അമ്മ ഡോൾഫിൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

പക്ഷേ അമ്മയുടെ എല്ലാ ശ്രമങ്ങളും വിഫലമായിരുന്നു. നീന്താനാവാതെ കുഴഞ്ഞ ഡോൾഫിൻ കുഞ്ഞ് വളരെ പെട്ടെന്ന് തന്നെ മരണപ്പെട്ടു. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട് അധികം വൈകാതെ തന്നെ അമ്മ ഡോൾഫിനും മരണത്തിനു കീഴടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാസ്ഫീൻ  ഹീനായി വ്യക്തമാക്കി. കായലിലെ എണ്ണ ചോർച്ച അവിടെ ജീവിക്കുന്ന  ജീവികളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവായാണ് ദൃശ്യങ്ങൾ പുറത്തു വരുന്നത്.

കായലിൽ നിന്നും പുറം കടലിലേക്കെത്തിയ ഡോൾഫിനുകളിൽ പലതും സാരമായി പരിക്കേറ്റ അവസ്ഥയിലാണ്. കായലിൽ തന്നെ കഴിഞ്ഞാൽ കൂടുതൽ എണ്ണം മരണപ്പെടാൻ സാധ്യതയുള്ളതിനാലാണ് ബോട്ടുകളിലെത്തി ശബ്ദമുണ്ടാക്കി അവയെ പുറം കടലിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. നാല്പതിലധികം ഡോൾഫിനുകളുടെ ശവശരീരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തീരത്തടിഞ്ഞിരുന്നു.

English Summary: Dying Dolphin Trying To Save Infant In Mauritius Lagoon After Oil Spill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA