കൂട്ടം തെറ്റി കാട്ടുതാറാവിന്റെ കുഞ്ഞുങ്ങൾ; കരുതലോടെ ചേർത്തുപിടിച്ച് ഒരമ്മ

Lesser Whistling Duck chicks
SHARE

കൂട്ടം തെറ്റിയ കാട്ടുതാറാവിന്റെ കുഞ്ഞുങ്ങള്‍ എത്തിയത് പത്തനംതിട്ട പേഴുംമൂട്ടിലെ വീട്ടുമുറ്റത്തേയ്ക്ക്. തെരുവുനായ്ക്കളും പൂച്ചകളും ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ രമാ മോഹനെന്ന വീട്ടമ്മ സുരക്ഷിത താവളമൊരുക്കി.  അമ്മ താറാവെത്തി കുഞ്ഞുങ്ങളെ കൊണ്ടുപോകും എന്ന പ്രതീക്ഷയിലാണ് വീട്ടമ്മ.

വെട്ടൂരിലും പരിസരപ്രദേശത്തും കാണപ്പെട്ട  കാട്ടുതാറാവിന്‍ കുഞ്ഞുങ്ങളാണ് ഇത്. കൂട്ടംതെറ്റിയെത്തിയ ഇവ എത്തിയത് രമാ മോഹന്റെ വീട്ടിലെയ്ക്ക്. വീടിന്റെ ഒരുവശത്തേയ്ക്ക് വീട്ടമ്മ കുഞ്ഞുങ്ങളെ മാറ്റി.

കഴിഞ്ഞദിവസമാണ് ഇവയെ രമാമോഹന് കിട്ടിയത്. വനംവകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും എത്തിയില്ല. ഇടയ്ക്കിടെ പരിസരത്ത് എത്തുന്ന അമ്മതാറാവ് കുഞ്ഞുങ്ങളെ കൊണ്ടുപോകും എന്നപ്രതീക്ഷയിലാണ് വീട്ടമ്മ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA