മുതലയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട സിംഹം; ദൃശ്യം

Lion manages to slip away from a crocodile attack
SHARE

മുതലയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട സിംഹത്തിന്റെ ദൃശ്യം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ സാബി നദി കടകകുന്നതിനിടയിലാണ് മുതല സിംഹത്തിന്റെ പിന്നാലെയെത്തിയത്. നദി നീന്തിക്കടക്കുന്ന സിംഹത്തിന്റെ സമീപത്തേക്ക് നീന്തിയെത്തിയ കൂറ്റൻ മുതല കടിക്കാനാഞ്ഞതും സിംഹം വഴുതിമാറി രക്ഷപെടുകയായിരുന്നു. പെട്ടെന്നു തന്നെ മറുവശത്തേക്ക് നീന്തി സിംഹം കരയിലേക്ക് കയറി കാട്ടിലേക്ക് മടങ്ങി.

തലനാരിഴയ്ക്കാണ് സിംഹം മുതലയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്. ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

English Summary: Lion manages to slip away from a crocodile attack 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA