ADVERTISEMENT

ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിലാണ്  ഒരു വയസ്സുകാരൻ കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിനെ വിഴുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി  പരിശോധിച്ചപ്പോൾ പാമ്പിന്റെ  ശരീരഭാഗം കുട്ടിയുടെ വായിൽ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ വായിലുണ്ടായിരുന്ന ഭാഗം അമ്മ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് പ്രതിവിഷം നൽകിയശേഷം അടിയന്തര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അച്ഛനായ ധർമപാലൻ പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ്  കുട്ടി വായിലാക്കിയതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. 

അധികം വൈകുന്നതിന് മുൻപ് ആശുപത്രിയിലെത്തിച്ചതുകൊണ്ടു മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വെള്ളിക്കെട്ടന്റെ വിഷമേറ്റാൽ മനുഷ്യരുടെ ജീവന് ആപത്തു സംഭവിക്കാൻ സാധ്യതയേറെയാണ്. കുഞ്ഞിന്റെ വായിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ പാമ്പ് ചത്ത നിലയിലായിരുന്നു. പ്രതിവിഷം നൽകുന്നതിന് പാർശ്വഫലങ്ങളില്ലെന്നും അതിനാൽ കുട്ടി സുരക്ഷിതനാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

English Summary: 1-year-old boy swallows baby snake while playing, alert mother comes to rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com