ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ തല്ലിച്ചതച്ച് വലിച്ചിഴച്ചു, ഭയപ്പെടുത്തുന്ന ദൃശ്യം!

Python that had just swallowed deer dragged by villagers, dies
SHARE

ഉത്തർ പ്രദേശിലെ മാലിപൂർ ഗ്രാമത്തിലാണ് ഇരവിഴുങ്ങി അനങ്ങാനാവാതെ കിടന്ന പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത്. മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് കരിമ്പിൻ തോട്ടത്തിനുള്ളിലാണ് പതുങ്ങിയിരുന്നത്. അനങ്ങാനാവാതെ കിടന്ന പാമ്പിനെ നാട്ടുകാർ ചേർന്ന് വടിയെടുത്ത് തല്ലിച്ചതച്ചു. പിന്നീട് അവശനിലയിലായ പാമ്പിനെ തറയിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

നാട്ടുകാരുടെ ക്രൂരയ്ക്കൊടുവിൽ പെരുമ്പാമ്പിന് ജീവൻ നഷ്ടമാവുകയും ചെയ്തു. പൊലീസുകാർ ഉൾപ്പെടെ നോക്കി നിൽക്കെയായിരുന്നു നാട്ടുകാരുടെ ആക്രമണം. പ്രദേശവാസികളിലാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

English Summary:  Python that had just swallowed deer dragged by villagers, dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA