റസ്റ്ററന്റിനുള്ളിൽ ലാഘവത്തോടെ ചുറ്റിക്കറങ്ങുന്ന പുള്ളിപ്പുലി; അമ്പരന്ന് സഞ്ചാരികൾ

Leopard Casually Strolling Through Restaurant
SHARE

റസ്റ്ററന്റിനുള്ളിലൂടെ ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ സിങ്കിറ്റാ എബോണി ലോഡ്ജിലാണ് സംഭവം നടന്നത്. ലോഡ്ജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് റസ്റ്ററന്റിനുള്ളിലൂടെ കൂളായി നടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം പങ്കുവച്ചത്.

അവിടെയുണ്ടായിരുന്ന സഞ്ചാരിയാണ് റസ്റ്ററന്റിനുള്ളിലൂടെ കയറിയ പുള്ളിപ്പുലി ഗോവണിയിലൂടെ മുകളിലേക്ക് കയറുന്ന ദൃശ്യം ക്യാമറയിൽ പകർത്തിയത്.  ഇവിടെേക്ക് കയറുന്നതിനു മുൻപ് പുറത്തുള്ള നദിക്കരയിൽ വെയിൽ കായുന്ന പുള്ളിപ്പുലെ കണ്ടതായി ജീവനക്കാർ വിശദീകരിച്ചു. ഇവിടെ നിന്നാകാം പുള്ളിപ്പുലി ലോജിജിനുള്ളിലേക്കെത്തിയതെന്നാണ് നിഗമനം.

വന്യമൃഗങ്ങളുമായുള്ള ഇത്തരം സമ്പർക്കം ലോഡ്ജ് അധികൃതർ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. അപൂർവമായി മാത്രമേ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുള്ളൂ. വരുന്ന സഞ്ചാരികളുടെ ലോഡ്ജിലെ ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അധികൃതർ വ്യക്തമാക്കി. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ  ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Leopard Casually Strolling Through Restaurant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA