കന്നുകാലികളോട് ചങ്ങാത്തം കൂടാൻ കുട്ടിയാനയുടെ പെടാപ്പാട്; ചിരിപടർത്തുന്ന ദൃശ്യം!

Elephant tries hard to make friends with cows, but fails
SHARE

സഹജീവികളോട് സ്നേഹമുള്ള മൃഗങ്ങളുടെ ഗണത്തിലാണ് ആനകൾ. മറ്റു ജീവികളോട് ചങ്ങാത്തം കൂടാനും ആനകൾക്ക് ഏറെയിഷ്ടമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കന്നാലിക്കൂട്ടത്തോട് ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

വേലിക്കെട്ടിനു മറുവശത്തു നിൽക്കുന്ന കന്നാലിക്കൂട്ടത്തിന് അരികിലെത്തിയായിരുന്നു കുട്ടിയാനയുടെ പ്രകടനം. പശുക്കളുടെ ശ്രദ്ധയാകാർഷിക്കാനായി ആനക്കുട്ടി പഠിച്ച പണി പതിനെട്ടും പയറ്റി. പിൻകാലുകൾ മടക്കി തുമ്പിക്കൈ ഉയർത്തിയും വട്ടം കറങ്ങിയുമൊക്കെ പശുക്കളുടെ ശ്രദ്ധയാകർഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ നിലത്തു കിടന്നു വരെ കുട്ടിയാന പശുക്കളോടു കൂട്ടുകൂടാൻ ശ്രമിച്ചു. എന്നാൽ കുട്ടിയാനയുടെ പ്രകടനം കണ്ട് കൗതുകത്തോടെ നോക്കി നിൽക്കുക മാത്രമാണ് പശുക്കൾ ചെയ്തത്.

മറ്റ് മുതിർന്ന ആനകളും സമീപത്തു നിന്ന് കുട്ടിയാനയുടെ ചെയ്തികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Elephant tries hard to make friends with cows, but fails

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA