ADVERTISEMENT

പോത്തുകളെയും എരുമകളെയും സാധാരണയായി കറുപ്പുനിറത്തിലോ തവിട്ടു കലർന്ന കറുപ്പ് നിറത്തിലോ മാത്രമാണ് കണ്ടുവരുന്നത്. എന്നാൽ ഇതിനു വിപരീതമായി തൂവെള്ള നിറത്തിൽ ജനിച്ച എരുമക്കുഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കയിലെ മൊണ്ടാനയാണ് ദശലക്ഷത്തിൽ ഒന്നു മാത്രം സംഭവിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ജനനത്തിന് വേദിയായിരിക്കുന്നത്.

ഇങ്ങനെ ഒരു കുഞ്ഞു ജനിക്കുന്നത് ആദ്യമാണെന്നതു കണക്കാക്കി 'വൈറ്റ് ബഫല്ലോ മെയ്ഡ്' എന്നാണ് കുഞ്ഞിനെ പ്രദേശത്തെ ഗോത്രവർഗക്കാർ വിളിക്കുന്നത്. അപൂർവമായ സംഭവമായതിനാൽ സാംസ്കാരികമായി അതിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. അമേരിക്കയിൽ തുടരുന്ന കലാപങ്ങളുടെ പ്രതീകമാണ് കുഞ്ഞിന്റെ ജനനമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ മറ്റു ചിലരാവട്ടെ ജനിച്ചത് എരുമ ആയതിനാൽ പ്രദേശത്തെ ഗോത്ര വർഗങ്ങളുടെ കാര്യങ്ങളിൽ ഇനി മുതൽ സ്ത്രീകൾ നേതൃത്വം വഹിക്കണമെന്നതിന്റെ സൂചനയാണിതെന്നാണ് കരുതുന്നത്.

എരുമക്കുഞ്ഞിന്റെ ജനനം പ്രദേശവാസികൾ ആഘോഷമായിരുന്നു. ഇതിനായി ഓഗസ്റ്റ് മാസത്തിൽ പ്രത്യേക ചടങ്ങുകളും ഒരുക്കി. വൈറ്റ് ബഫല്ലോ മെയ്ഡൻ എന്നാണ് ഗോത്രവിഭാഗങ്ങൾ നൽകിയിരിക്കുന്ന പേരെങ്കിലും ബിറ്റ്റൂട്ട് ബൈസൺവാലി മേഖലയുടെ ചുമതലയുള്ളവർ എരുമ കുഞ്ഞിനെ 'ഫെയ്ത്ത്' എന്നാണു വിളിക്കുന്നത്. വെള്ളനിറത്തിലുള്ള എരുമക്കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ അത് വളരെ പെട്ടെന്ന് ദനശ്രദ്ധ നേടി. പത്തുലക്ഷം കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിന് വെള്ള നിറം ഉണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ ബഫല്ലോ അസോസിയേഷൻ വ്യക്തമാക്കി.

ശരീരവും രോമവുമെല്ലാം വെളുത്തനിറത്തിൽ ആകുന്ന ആൽബിനിസം എന്ന അവസ്ഥ കൊണ്ടോ ജനിതകപരമായ കാരണങ്ങൾ കൊണ്ടോ ആവാം കുഞ്ഞ് തൂവെള്ള നിറത്തിൽ ജനിച്ചതെന്നാണ് നിഗമനം. ജനിതകപരമായ കാരണങ്ങളാൽ കൊണ്ടാണ് ഈ അവസ്ഥയെങ്കിൽ വളർച്ചയുടെ അടുത്ത ഘട്ടങ്ങളിൽ കുഞ്ഞിന്റെ നിറം മാറി വരാൻ സാധ്യതയുള്ളതായും ഒന്നു രണ്ട് വർഷം കൊണ്ട്  തവിട്ടുനിറത്തിലേക്ക് മാറുമെന്നും ഗവേഷകർ പറയുന്നു.

English Summary: Rare White Buffalo Calf Born In US. Locals Celebrate Its Birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com