നിർത്തല്ലേ, നിർത്തല്ലേ... നന്നായി ചൊറിഞ്ഞോളൂ; കംഗാരുവിന്റെ രസകരമായ ദൃശ്യം

kangaroo demanding a belly rub
SHARE

ശരീരത്തിൽ തലോടുന്നതും ചൊറിഞ്ഞു കൊടുക്കുന്നതുമെല്ലാം ഇണക്കമുള്ള മൃഗങ്ങൾക്ക് ഏറെയിഷ്ടമുള്ള കാര്യമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വഴിയരികിൽ കിടക്കുന്ന കംഗാരുവിന്റെ ശരീരത്തിൽ ചൊറിഞ്ഞു കൊടുക്കുന്ന യുവാവാണ് ദൃശ്യത്തിലുള്ളത്. ഇയാൾ കംഗാരുവിന്റെ ശരീരത്തിൽ നിന്നും കൈയെടുക്കുമ്പോൾ കംഗാരു വീണ്ടും ചൊറിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നതു കാണാം.

വീണ്ടും ചൊറിയുമ്പോൾ സുഖമായി കിടക്കുന്നതും കാണാം. ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. ഡിസ്കവറി ആനിമൽ ആണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരവധിയാളുകൾ രരസകരമായ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA