അങ്ങനെയല്ല മാസ്ക് ധരിക്കേണ്ടത്, ദേ ഇങ്ങനെയെന്ന് അരയന്നം; ചിരിപടർത്തുന്ന ദൃശ്യം!

Swan 'Forces' Woman To Wear A Mask Properly In Viral Video
SHARE

കൊറോണ ഭീതി ലോകമെമ്പാടും പിടിമുറിക്കിയതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി ജനങ്ങൾ. മാസ്ക് പേരിന് പലരുടെയും മുഖത്തുണ്ടെങ്കിലും ശരിയായ രീതിയിൽ ധരിക്കുന്നവർ വിരളമാണ്. താടിയിലേക്കിറക്കിയും മൂക്കിനു താഴേക്ക് നീക്കിയും ചെവിൽ തൂക്കിയുമൊക്കെ അലക്ഷ്യമായി ധരിക്കുന്നവരാണ് ഏറെയും. കോവിഡ് 19 നെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിനാൽ പല രാജ്യങ്ങളും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടത് നിർബന്ധവുമാക്കി.

അരയന്നത്തെ ഓമനിക്കാൻ അതിന്റെ അടുത്തെത്തിയ യുവതിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. അരയന്നവും മാസ്ക്കും തമ്മിൽ എന്തു ബന്ധം എന്നല്ലേ? ഫ്രാൻസിലെ ഒരു പാർക്കിൽ നിന്നുള്ള ദൃശ്യമാണിത്. അരയന്നത്തിനടുത്തെത്തിയ യുവതി കഴുത്തിലേക്ക് ഇറക്കിയാണ് മാസ്ക് ഇട്ടിരുന്നത്.

യുവതി ഇരുന്നപ്പോൾ അരികിലേക്കെത്തിയ അരയന്നം തൊട്ടടുത്തെത്തിയതും യുവതിയുടെ കഴുത്തിൽ കിടന്ന മാസ്ക് കൊത്തിവലിച്ച് ശരിയായ രീതിയിൽ ഇട്ടതും ഒരുമിച്ചായിരുന്നു. മാസ്ക് ധരിക്കേണ്ടത് അങ്ങനെയല്ല ഇങ്ങനെ വേണമെന്നാണ് അരയന്നം യുവതിക്ക് കാണിച്ചു കൊടുത്തതെന്നാണ് ദൃശ്യം കണ്ടവരുടെ നിഗമനം. എന്തായാലും അരയന്നം മാസ്ക്കിൽ കൊത്തി വലിച്ചതും യുവതി ഭയന്ന് പിന്നോട്ട് വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചത്. 25 മില്യണിലധികം ആളുുകൾ ഇപ്പോൾ തന്നെ രസകരമായ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Swan 'Forces' Woman To Wear A Mask Properly In Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA