ആമയെ ഭക്ഷിക്കാൻ ശ്രമിച്ച് മുതല; ഒടുവിൽ സംഭവിച്ചത്?

 What Happened When An Alligator Tried To Eat A Turtle
SHARE

മുതലയുടെ പിടിയിൽ നിന്ന് ഇരകൾ രക്ഷപെടുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. എന്നാൽ ഇവിടെ മുതലയുടെ പിടിയിൽ നിന്ന് വിദഗ്ധമായി രക്ഷപെട്ട ഒരു ആമയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കട്ടിയുള്ള പുറന്തോടാണ് മുതലയുടെ കൂർത്ത പല്ലുകൾക്കിടയിൽ നിന്ന് ആമയെ രക്ഷിച്ചത്.

തടാകക്കരയിലെ പുൽത്തകിടിയിലിരുന്ന ആമയെ വായിലാക്കിയ മുതല അതിനെ ബലമുള്ള പല്ലുകൾ കൊണ്ട് കടിച്ചു പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ ശ്രമത്തിൽ മുതലയുടെ വായിൽ നിന്നു ആമ ഊ‌ർന്നു താഴേക്കു വീണു. വീണ്ടും ആമയെ വായിലാക്കി കടിച്ചു പൊട്ടിക്കാൻ മുതല ശ്രമിച്ചു. ഒടുവിൽ മുതലയുടെ വായിൽ നിന്നും ഊർന്നിറങ്ങി ആമ തടകത്തിലേക്ക് രക്ഷപെടുകയായിരുന്നു.

സൗത്ത് കാരലൈനയിലെ ഹിൽറ്റൺ ഹെഡ് ദ്വീപിൽ നിന്ന് മൂന്ന് വർഷം മുൻപ് പകർത്തിയതാണ് ഈ ദൃശ്യം. 18 സെക്കൻഡ് ദൈർഘ്യമുള്ള  ദൃശ്യം ഐആർഎസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പുവാണ് വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്. മുപ്പതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: What Happened When An Alligator Tried To Eat A Turtle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA