ADVERTISEMENT

വടക്കൻ കാരലൈനയിലെ ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിൽ ഹൈക്കിങ്ങിനെത്തിയവർ കണ്ടത് ഏറെ ഭയാനകമായ ഒരു കാഴ്ചയാണ്. വിജനമായ ഒരു ക്യാമ്പിങ് സൈറ്റിൽ അഴുകി തുടങ്ങിയ മനുഷ്യ ശരീരം ആർത്തിയോടെ ഭക്ഷിക്കുന്ന കറുത്ത കൂറ്റൻ കരടി. വനപ്രദേശത്തെ നടപ്പാതയിലൂടെ നീങ്ങുന്നതിനിടെ ഒരു ഭാഗത്തായി മനുഷ്യശരീരം ചിതറിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

തുടർന്ന് സംഘത്തിലെ അംഗങ്ങൾ ആ പ്രദേശം പരിശോധിച്ചപ്പോഴാണ് ആൾപാർപ്പില്ലാത്ത ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉള്ള ഒരു ക്യാമ്പിങ് സൈറ്റിൽ മൃതശരീരം ഭക്ഷിക്കുന്ന കരടിയെ കണ്ടെത്തിയത്. പരിഭ്രാന്തരായ സംഘം മൊബൈൽ ഫോൺ റേഞ്ചുള്ള പ്രദേശത്തേക്ക് മടങ്ങി പാർക്ക് അധികൃതരെ വിവരമറിയിച്ചു. അധികം വൈകാതെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിൽ ഒരു പുരുഷനാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

ക്യാമ്പിങ് സൈറ്റിനു സമീപത്തായി കരടിയെയും കണ്ടെത്തിയിരുന്നു. കരടി ആക്രമണകാരിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അതിനെ ഉടൻതന്നെ വെടിവച്ചു കൊന്നു.  ഇല്ലിനോയിസ് സ്വദേശിയായ പാട്രിക് മാടുറെയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് അധികൃതർ തിരിച്ചറിഞ്ഞു എന്നാൽ ഇദ്ദേഹത്തിൻറെ മരണം കരടിയുടെ ആക്രമണം മൂലമാണെന്ന് ഉറപ്പു വരുത്താൻ സാധിച്ചിട്ടില്ല.

വിശദമായ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ നാഷണൽ പാർക്കിലെ ഈ പ്രദേശത്ത് സന്ദർശകർക്ക്  വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൃതശരീരം കണ്ടെത്തിയ ക്യാമ്പിങ് സൈറ്റ് അടയ്ക്കുകയും ചെയ്തു. ഗ്രേറ്റ് സ്മോക്കി പർവത പ്രദേശത്ത് കറുത്ത കരടികൾ ധാരാളമായി ഉള്ളതിനാൽ അവയെ കണ്ടാൽ 50 അടിയെങ്കിലും അകലം പാലിക്കണമെന്ന്  ഹൈക്കിങ്ങിനെത്തുന്നവർക്ക് നിർദേശമുണ്ട്.

English Summary: Hikers Find Bear Eating Human Remains Near Great Smoky Mountains Campsite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com